കുടിയേറ്റത്തൊഴിലാളികളുടെ മരണം: കണക്കില്ലെന്ന് കേന്ദ്രംtimely news image

ന്യൂഡൽഹി: കൊവിഡ് 19 ലോക്ഡൗണിനെത്തുടർന്നുണ്ടായ പലായനത്തിൽ കുടിയേറ്റത്തൊഴിലാളികൾ മരിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തിന്‍റെ പ്രശ്നം ഉദിക്കുന്നില്ലെന്നു കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. എന്നാൽ, ലോക്ഡൗണിനെത്തുടർന്ന് ഒരു കോടിയോളം തൊഴിലാളികൾ സ്വന്തം നാടുകളിലേക്കു മടങ്ങിയതായി മന്ത്രി അറിയിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരിതത്തിലായ തൊഴിലാളികളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ഇവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം നൽകുമോ എന്നുമായിരുന്നു ചോദ്യം. സർക്കാരിന്‍റെ മറുപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എത്ര തൊഴിലാളികൾ മരിച്ചെന്നോ എത്ര പേർക്കു പരുക്കേറ്റന്നെന്നോ മോദി സർക്കാരിന് അറിയില്ലെന്നത് പരിതാപകരമാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാരിന് അറിയില്ലെന്നു കരുതി ആരും മരിച്ചിട്ടില്ലെന്നാണോ പറയുന്നതെന്നും രാഹുൽ. മരണമടഞ്ഞവരുടെ കണക്കില്ലെന്നും അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തിന്‍റെ പ്രശ്നം ഉദിക്കുന്നില്ലെന്നുമുളള നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇത്ര കഠിന ഹൃദയത്വം പാടില്ലെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്