മോദി സർക്കാർ വേട്ടയാടുന്നു; പ്രവർത്തനം നിർത്തുകയാണെന്ന് ആംനെസ്റ്റിtimely news image

ന്യൂഡൽഹി: സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്നു ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണൽ. കഴിഞ്ഞ 10നാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അറിവായതെന്നു സംഘടന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കാനും ഇവിടെ നടത്തിവന്നിരുന്ന ഗവേഷണങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കാനും തീരുമാനിച്ചതായി ആംനെസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്റ്റർ അവിനാശ് കുമാർ.  വിദേശ സംഭാവനാ നിയന്ത്രണ നിയമം (ഫെറ) ശീതകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതിനു തൊട്ടുപിന്നാലെയാണ് ആംനെസ്റ്റിയുടെ പ്രഖ്യാപനം. വിദേശ സംഭാവന സ്വീകരിക്കുന്ന എൻജിഒകളുടെ ഭാരവാഹികൾക്ക് ആധാർ നിർബന്ധമാക്കിയതടക്കം ഒട്ടേറെ വ്യവസ്ഥകൾ പുതുതായി രൂപപ്പെടുത്തിയിരുന്നു കേന്ദ്രം. രണ്ടു വർഷമായി സംഘടനയ്ക്കെതിരേ തുടർച്ചയായ നടപടികളുണ്ടാകുന്നു.  എൻഫോഴ്സമെന്‍റ് ഡയറക്റ്ററേറ്റ് അടക്കം നിരന്തരം വേട്ടയാടുകയാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് പെട്ടെന്നുള്ള നടപടിയാണെന്ന് കരുതുന്നില്ല. മനുഷ്യാവകാശ ലംഘനത്തിനെതിരേ ശബ്ദമുയർത്തുക മാത്രമാണ് തങ്ങൾ ചെയ്തത്. വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനു സമമാണു കേന്ദ്ര നടപടി. എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചാണ് ഇന്ത്യയിൽ പ്രവർത്തിച്ചതെന്നും അവിനാശ് കുമാർ അവകാശപ്പെട്ടു.  വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ നവംബറിൽ ബംഗളൂരുവിലെ ആംനെസ്റ്റി ഓഫിസുകളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ആംനെസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാണിജ്യ സ്ഥാപനം രൂപീകരിച്ച് വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തിലാണ് സംഘടനയ്ക്കെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം. മാവോയിസ്റ്റ് അനുകൂലികളും ആക്റ്റിവിസ്റ്റുകളുമായ സുധ ഭരദ്വാജ്, വരവര റാവു, റോണ വിൽസൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിനെതിരേ രാജ്യാന്തര തലത്തിലടക്കം കടുത്ത വിമർശനമുയർത്തിയിരുന്നു ആംനെസ്റ്റി. സർക്കാരിന് സുതാര്യതയില്ലെന്നും ഡൽഹി കലാപക്കേസിൽ സർക്കാർ നടപടികൾ ശരിയല്ലെന്നും കുറ്റപ്പെടുത്തിയിരുന്ന ആംനെസ്റ്റി  ജമ്മു കശ്മീരിലെ സർക്കാർ നടപടികൾക്കെതിരേ നിരന്തരം വിമർശനമുന്നയിച്ചിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേയും പരസ്യ വിമർശനമുന്നയിച്ചിരുന്നു ആംനെസ്റ്റി. രാജ്യത്തിന്‍റെ ആഭ്യന്തര ഭരണ വിഷയമാണിതെന്നും ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ സംഘടനയ്ക്ക് അവകാശമില്ലെന്നും അന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പ്രത്യേക രീതിയിലൂടെയാണ് ധനസമാഹരണം നടത്തുന്നതെന്നാണ് അവിനാശിന്‍റെ വാദം. കഴിഞ്ഞ എട്ട് വർഷത്തിനിടെ 40 ലക്ഷത്തിലധികം പേർ സംഘടനയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം പേർ സംഘടനയ്ക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ സംഭാവനകൾക്ക് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധമില്ല. നിയമവിധേയമായ ധനസമാഹരണം കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് കേന്ദ്രം ആരോപിക്കുന്നതെന്നും അവിനാശ്.  Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International