പ്രതിദിന വർധനയിൽ കേരളം മൂന്നാമത്, രാജ്യത്ത് ഈ മാസം 25 ലക്ഷത്തിലേറെ കേസുകൾtimely news image

ന്യൂഡൽഹി: ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകളിൽ മൂന്നാം സ്ഥാനത്തു കേരളം. മഹാരാഷ്ട്രയിൽ 14,976ഉം കർണാടകയിൽ 10,453ഉം പുതിയ കേസുകൾ ഇന്നലെ കണ്ടെത്തി. കേരളത്തിൽ 7,354 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുവരെ രോഗ്യവ്യാപനത്തിൽ ഏറെ മുന്നിലുള്ള ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും കേരളത്തിൽ സ്ഥിരീകരിച്ചതിലും കുറവാണ് ഇന്നലെ കണ്ടെത്തിയ പുതിയ രോഗികളുടെ എണ്ണം. ആന്ധ്രയിൽ 6190, തമിഴ്നാട്ടിൽ 5546, യുപിയിൽ 4069, ഡൽഹിയിൽ 3227, പശ്ചിമ ബംഗാളിൽ 3188, ഒഡിശയിൽ 3067, ബിഹാറിൽ 1439 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന വർധന. ഇതേസമയം, സെപ്റ്റംബറിൽ രാജ്യത്തു മൊത്തം സ്ഥിരീകരിച്ചത് 25 ലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകളാണ്. ഇന്ത്യയിൽ ഇതുവരെയുള്ള കേസ് ലോഡിന്‍റെ 41 ശതമാനം. രാജ്യത്തു മഹാമാരി ഏറ്റവും കൂടുതൽ പേരെ പിടികൂടിയ മാസമായി ഇതോടെ സെപ്റ്റംബർ. ഓഗസ്റ്റിൽ 19.87 ലക്ഷത്തിലേറെ പേർക്കാണു രോഗം ബാധിച്ചിരുന്നത്. സെപ്റ്റംബറിൽ 25.37 ലക്ഷത്തിലേറെ പേർക്കു രോഗബാധയുണ്ടായിട്ടുണ്ട്.  ബംഗളൂരുവാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നഗരങ്ങളിൽ ഏറ്റവും മുന്നിൽ. നഗരത്തിൽ ഇതാദ്യമായി 4,868 പേർക്കു പുതുതായി വൈറസ്ബാധ കണ്ടെത്തി. 1,713 പേർക്കാണ് മുംബൈയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്; പൂനെയിൽ 1,005 പേർക്കും.  മഹാരാഷ്ട്രയിലെ ഈ മാസത്തെ പ്രതിദിന വർധനയിലെ ശരാശരി 20,000 ആണ്. അത് 15,000 കേസുകളിൽ താഴെയായിട്ടുണ്ട് ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ. ഡൽഹിയിൽ 70 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യ രേഖപ്പെടുത്തി ഇന്നലെ. 48 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്തെ മരണസംഖ്യ 5,320 ആയിട്ടുണ്ട്.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International