അർമീനിയ- അസർബൈജാൻ സംഘർഷവും രൂക്ഷമായതോടെ ലോകം യുദ്ധഭീതിയിൽtimely news image

മോസ്കോ: തെക്കൻ ചൈനാ കടലിലും ഇന്ത്യൻ അതിർത്തിയിലും ചൈന ഉയർത്തുന്ന പ്രകോപനത്തിനു പിന്നാലെ അർമീനിയ- അസർബൈജാൻ സംഘർഷവും രൂക്ഷമായതോടെ ലോകം യുദ്ധഭീതിയിൽ. റഷ്യയോടു ചേർന്നു സ്ഥിതി ചെയ്യുന്ന അർമീനിയയും അസർ ബൈജാനും ഇതിനകം നേരിട്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ചൈനയുമായും ചൈനയ്ക്ക് തെക്കൻ ചൈനാകടലിനു സമീപത്തെ രാജ്യങ്ങളുമായും സംഘർഷം രൂക്ഷമാണ്. ഇതിനു പുറമ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പ്രകോപനങ്ങളും വർധിക്കുന്നു. കഴിഞ്ഞദിവസം സൗദി നാല് ഇറേനിയൻ ഭീകരരെ അറസ്റ്റ് ചെയ്തത് ഇരുരാഷ്‌ട്രങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട്.  അസർബൈജാനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും തുർക്കിക്കുമെതിരേ റഷ്യ രംഗത്തെത്തുകകൂടി ചെയ്തതോടെയാണ് യുദ്ധഭീതി കനത്തത്. നഗോർണോ- കരാബാഖ് മേഖലയെച്ചൊല്ലിയാണ് പഴയ സോവ്യറ്റ് റിപ്പബ്ലിക്കുകളായ അർമീനിയയും അസർബൈജാനും നേരിട്ടുള്ള യുദ്ധം ആരംഭിച്ചത്. തങ്ങൾക്ക് അവകാശപ്പെട്ട മലനിരകൾ അർമീനിയ അനധികൃതമായി കൈയടക്കിവച്ചിരിക്കുന്നുവെന്നാണ് അസർബൈജാന്‍റെ വാദം. 1994ൽ ഇരുരാഷ്‌ട്രങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അവസാനിച്ച 1994 മുതൽ അർമീനിയയുടെ നിയന്ത്രണത്തിലാണ് നഗോർണോ- കരാബാഖ് മേഖല. 2016ലും ഈ പ്രദേശത്തിനുവേണ്ടി ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. അന്ന് 200 പേരാണു മരിച്ചത്. ഇപ്പോഴത്തെ യുദ്ധത്തിൽ അസർബൈജാന്‍റെ നിരവധി ടാങ്കുകൾ അർമീനിയൻ സേന തകർത്തതായാണു റിപ്പോർട്ട്. അസർബൈജാൻ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് തുർക്കിയുടെയും പാക്കിസ്ഥാന്‍റെയും പിന്തുണയുണ്ട്. തുർക്കിയുടെ ബെയ്ബാർക്കർ ടിബി2 ഡ്രോണുകളാണ് അസർബൈജാൻ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നാണു റിപ്പോർട്ട്. അസർബൈജാനെ തുർക്കിയും പാക്കിസ്ഥാനും സഹായിക്കുന്നതിൽ പ്രകോപിതരാണ് റഷ്യ.  അസർബൈജാനുള്ള പിന്തുണ തുർക്കി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. റഷ്യ ഇതുവരെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ, അധികം വൈകാതെ അർമീനിയയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും അസർബൈജാനെതിരേ തിരിച്ചടിക്കൊരുങ്ങുകയും ചെയ്യുമെന്നാണു മോസ്കോയിൽ നിന്നുള്ള സൂചനകൾ. നിലവിൽ അർമീനിയയുടെ ആയുധങ്ങൾ ഭൂരിപക്ഷവും റഷ്യൻ നിർമിതമാണ്. റഷ്യൻ നിർമിത ബാലിസ്റ്റിക് മിസൈൽ ഇസ്കൻഡർ ഉപയോഗിച്ച് അസർബൈജാനെതിരേ ആണവാക്രമണം നടത്തുമെന്ന് അർമീനിയ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഇസ്കൻഡർ മിസൈലിന് 700 കിലോഗ്രാം ഭാരമുള്ള ബോംബ് വഹിക്കാനാകും. കൃത്യതയിൽ മുന്നിലുള്ള മിസൈലിന് റഡാറുകളെയും പ്രതിരോധ മിസൈലുകളെയും തകർത്തു മുന്നേറാനും ശേഷിയുണ്ട്.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International