മൻധൻ യോജനയിൽ കേന്ദ്രം 3000 രൂപ നൽകുന്നുവെന്ന് വ്യാജ പ്രചരണംtimely news image

ന്യൂഡൽഹി: അൺലോക്ക് 5 ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ പ്രധാനമന്ത്രി ശ്രംയോഗി മൻധൻ യോജനയിലെ മുഴുവൻ അക്കൗണ്ട് ഉടമകൾക്കും കേന്ദ്ര സർക്കാർ 3000 രൂപ വീതം നൽകുന്നുവെന്ന് വ്യാജ പ്രചരണം. ഇന്‍റർനെറ്റിൽ വൈറലായ ഒരു യുട്യൂബ് വിഡിയൊയിലാണ് എല്ലാ മാസവും 3000 രൂപ നൽകുമെന്ന വാർത്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും വാർത്ത വസ്തുതാ വിരുദ്ധമാണെന്നും പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം അറിയിച്ചു. സർക്കാരിന് ഇത്തരം പദ്ധതികളൊന്നുമില്ലെന്നും പിഐബി. സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പെരുകിയതോടെ 2019ലാണ് കേന്ദ്ര സർക്കാരിന്‍റെ മാധ്യമ വിഭാഗമായ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ വസ്തുതാ പരിശോധനാ വിഭാഗം ആരംഭിച്ചത്. സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും പ്രചരിക്കുന്ന തെറ്റായ വാർത്തകളെ കണ്ടെത്തകുയം അത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുകയുമാണ് ഈ വിഭാഗത്തിന്‍റെ ലക്ഷ്യം. തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും പിബഐബി അഭ്യർഥിച്ചുKerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International