ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ ദുബായിൽ; ഉദ്ഘാടനം 22ന്timely news image

ദുബായ്: ഗിന്നസ് ലോക റെക്കോഡ് കുറിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ (ജലധാരായന്ത്രം) ഒക്റ്റോബർ 22ന് ദുബായിൽ ഉദ്ഘാടനം ചെയ്യും. ലൈഫ് സ്റ്റൈൽ, ഡൈനിങ് ഡെസ്റ്റിനേഷനായ പാം ജുമൈറയിലെ ദ പോയിന്‍റിലാണ് നിരവധി വർണങ്ങൾ വാരിവിതറുന്ന മനോഹരമായ ജലധാര ഒരുക്കിയിരിക്കുന്നത്. 14,000 ചതുരശ്ര അടി വിസ്തീർണത്തിൽ കടലിൽ വ്യാപിച്ചുകിടക്കുകയാണ് ഈ ഫൗണ്ടെയിൻ. ഇതിലെ ഏറ്റവും ഉയരമുള്ള ധാര 105 മീറ്റർ വരെ ഉയരും. മൂവായിരത്തിലേറെ എൽഇഡി ലൈറ്റുകളുണ്ട്. ദ പോയിന്‍റിലേക്ക് കൂടുതൽ ഉപയോക്താക്കളെ എത്തിക്കാനും പ്രധാന ആകർഷണ കേന്ദ്രമാക്കാനും ഈ ഫൗണ്ടെയിൻ സഹായിക്കുമെന്നാണു കരുതുന്നത്. വൈകിട്ട് ഏഴു മുതൽ അർധരാത്രി വരെ ഷോകളുണ്ടാവും. ഓരോ 30 മിനിറ്റിലും മൂന്നു മിനിറ്റ് വീതമുള്ള ഷോകളാണ് ഉണ്ടാവുക. ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യമാണ്. ബെയ്ജിങ് വാട്ടർ ഡിസൈൻ ടെക്നോളജി കമ്പനിയാണ് പാം ഫൗണ്ടെയിൻ ബിൽഡ് ആൻഡ് ഓപ്പറേഷൻ അടിസ്ഥാനത്തിൽ നടത്തുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫൗണ്ടെയിൻ സ്പെഷ്യലിസ്റ്റുകളിൽ ഉൾപ്പെടുന്നവരാണിവർ.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International