ജിഎസ്ടി നഷ്ടം: ഇനി കാത്തിരിപ്പില്ല, 20 സംസ്ഥാനങ്ങൾ വായ്പ വാങ്ങുംtimely news image

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിലുണ്ടായ ജിഎസ്ടി വരുമാന നഷ്ടം നികത്താൻ 68,825 കോടി രൂപ പൊതുവിപണിയിൽ നിന്നു വായ്പയെടുക്കാൻ 20 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വരുമാനനഷ്ടം നികത്താൻ സംസ്ഥാനങ്ങൾ വായ്പയെടുക്കുകയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നവയാണ് ഈ സംസ്ഥാനങ്ങൾ.  എന്നാൽ, കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാർ വായ്പയെടുത്തു നൽകണമെന്ന നിലപാടിലാണ്. ജിഎസ്ടി വരുമാന നഷ്ടം നികത്തുന്നതു സംബന്ധിച്ചുള്ള തർക്കം തീർക്കാൻ വിളിച്ചു ചേർത്ത മൂന്നു ജിഎസ്ടി കൗൺസിൽ യോഗങ്ങളും തർക്കത്തിൽ തീരുമാനമാവാതെ പിരിഞ്ഞിരുന്നു. പൊതുധാരണയ്ക്കുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് കേന്ദ്രത്തെ അനുകൂലിച്ച 20 സംസ്ഥാനങ്ങൾക്ക് അഡീഷനൽ വായ്പയെടുക്കാനുള്ള അനുമതി ധനമന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ ഡിപ്പാർട്ട്മെന്‍റ് നൽകിയിരിക്കുന്നത്.  ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡിശ, സിക്കിം, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കേന്ദ്രം വായ്പയെടുത്തു നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നിലപാടിന് ഒപ്പമായിരുന്നു മഹാരാഷ്ട്ര നിന്നിരുന്നത്. പ്രതിപക്ഷം ഒന്നിച്ചുനിന്ന് ഇക്കാര്യത്തിൽ കേന്ദ്രത്തിനെതിരേ പൊരുതണമെന്നും ഉദ്ധവ് താക്കറെ നിർദേശിച്ചിരുന്നതാണ്. എന്നാൽ, അവസാനഘട്ടത്തിൽ കേന്ദ്ര നിലപാടിനു മഹാരാഷ്ട്ര വഴങ്ങുകയായിരുന്നു. കേന്ദ്രം നൽകിയ രണ്ട് ഓപ്ഷനുകളിൽ ആദ്യത്തേത് (യഥാർഥ നഷ്ടത്തിനു തുല്യമായ തുക വായ്പയെടുക്കുക) "മനസില്ലാ മനസോടെ' സ്വീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചത്.  കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ മഹാരാഷ്ട്ര ധനമന്ത്രി പങ്കെടുത്തിരുന്നില്ല. മഹാരാഷ്ട്ര കാലുമാറിയതായി തോന്നുന്നുവെന്ന് കേരള ധനമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനങ്ങൾക്കിടയിൽ വിവേചനം കാണിക്കുന്ന കേന്ദ്ര നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ അനുമതി പ്രകാരം മഹാരാഷ്ട്രയ്ക്ക് 15,394 കോടി രൂപയുടെ അഡീഷനൽ വായ്പയാണ് എടുക്കാനാവുക. ഏറ്റവും കൂടുതൽ വിഹിതവും അവർക്കാണ്. ഉത്തർപ്രദേശിന് 9,703 കോടിയും കർണാടകയ്ക്ക് 9,018 കോടിയും ഗുജറാത്തിന് 8,704 കോടിയും ആന്ധ്രപ്രദേശിന് 5,051 കോടിയും വായ്പയെടുക്കാം. ഹരിയാനയ്ക്ക് 4,293 കോടി, മധ്യപ്രദേശിന് 4,746 കോടി, ബിഹാറിന് 3,231 കോടി, ഒഡിശയ്ക്ക് 2,858 കോടി എന്നിങ്ങനെയാണ് വായ്പയെടുക്കാൻ അനുമതി. സംസ്ഥാനങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) രണ്ടു ശതമാനം വരെയാണ് അഡീഷനൽ വായ്പയെടുക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.  നഷ്ടം നികത്തുന്നതു സംബന്ധിച്ച തർക്കത്തിൽ ജിഎസ്ടി കൗൺസിലിൽ പൊതു തീരുമാനം എടുത്ത ശേഷം സർക്കാർ നടപടികളുമായി മുന്നോട്ടുപോകുകയെന്ന സാധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്. സമന്വയത്തിലെത്തിയ ശേഷമേ സംസ്ഥാനങ്ങൾ വായ്പയെടുക്കാവൂ എന്ന് ജിഎസ്ടി കൗൺസിലിനു നിർദേശിക്കാനാവില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഉത്സവ സീസണു മുൻപ് വായ്പയെടുക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾക്ക് താത്പര്യമുണ്ട്. അവർ അതിന് അനുമതി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ ആവശ്യം ഇനിയും നീട്ടിവയ്ക്കാനാവില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്. വായ്പയെടുക്കുന്നതുമായി ജിഎസ്ടി കൗൺസിലിന് യാതൊരു ബന്ധവുമില്ലെന്ന് അറ്റോർണി ജനറൽ സർക്കാരിനു നിയമോപദേശം നൽകിയിട്ടുണ്ട്.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International