YOPPO - ഡെയ്‌ലി ഷോപ്പിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍timely news image

     തൊടുപുഴ :കേരളത്തിലെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ദിവസേനയുള്ള പര്‍ച്ചേസ് ഓണ്‍ലൈന്‍ ആയി ചെയ്യുന്നതിനുള്ള ഈസി  മോബൈല്‍ ആപ്ലികേഷനാണ് YOPPO. പ്രത്യേകിച്ചും നിലവിലെ കോവിഡ് കാലഘട്ടത്തില്‍ , ജനങ്ങള്‍ക്ക് അവരവരുടെ വീട്ടിലോ ഓഫീസിലോ ഇരുന്നു കൊണ്ട് തൊട്ടടുത്തുള്ള റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നതിന് യോപ്പോ ആപ്പ് വഴി സാധിക്കുന്നു. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കടകളില്‍ നിന്ന് ഹോം  ഡെലിവറി ആയി ഉപഭോക്താവിന് ലഭിക്കുകയും ചെയ്യുന്നു . പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, മീന്‍, ഹോട്ടല്‍ വിഭവങ്ങള്‍ , ബേക്കറി ഐറ്റംസ് എന്നിവയാണ് പ്രാരംഭ ഘട്ടത്തില്‍ YOPPO വഴി ഓര്‍ഡര്‍ ചെയ്യാവുന്നത്. ആളുകള്‍ക്ക് തങ്ങളുടെ തൊട്ടടുത്തുള്ള കടകളില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാമെന്നുള്ളതാണ് മറ്റ് ഓണ്‍ലൈന്‍ പര്‍ച്ചേസ് ആപ്പുകളില്‍ നിന്നും YOPPO യെ വ്യത്യസ്തമാക്കുന്നത്. അത് കൊണ്ട് തന്നെ കേരളത്തിലെ ചെറുകിട വ്യാപാരികള്‍  വളരെ താല്പര്യത്തോടെയാണ് തങ്ങളുടെ കടകള്‍ യോപ്പോ ആപ്പില്‍   രജിസ്റ്റര്‍ ചെയ്യുവാന്‍ മുന്‍പോട്ട് വന്നിരിക്കുന്നത്. ലോഞ്ചിങ് ഓഫര്‍ പ്രമാണിച്ച് ഇപ്പോള്‍ സൗജന്യമായി കടകള്‍ക്ക് യോപ്പോയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യാപാരികള്‍ക്ക് തന്നെ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാവുന്നതാണ് എന്നതാണ്  യോപ്പോയുടെ മറ്റൊരു സവിശേഷത. അത് കൊണ്ട് തന്നെ തങ്ങളുടെ സമീപ കടകളിലെ ഡിസ്‌കൗണ്ടുകളും ഓഫറുകളും യഥാസമയം  അറിയുവാനും സാധനങ്ങള്‍ വിലക്കിഴിവില്‍ വാങ്ങുവാനും ജനങ്ങള്‍ക്ക് സാധിക്കുന്നു. ലോഞ്ചിങ്ങിനോടനുബന്ധിച്ച് 200 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന്, ഒരു മാസത്തേക്ക് തൊടുപുഴ ടൗണിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഫ്രീ ഹോം ഡെലിവെറിയും ഉണ്ട്.  മര്‍ച്ചന്റ് അസോസിയേഷനുമായി ചേര്‍ന്ന് തൊടുപുഴയിലാണ് യോപ്പോ കേരളത്തില്‍ ആദ്യം ലോഞ്ച് ചെയ്യുന്നത്. തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ , പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, പഴം/ പച്ചക്കറി/ ഇറച്ചി/ മീന്‍ കടകള്‍ തുടങ്ങി 150 - ഓളം കടകളില്‍ നിന്നും ആളുകള്‍ക്ക് ഇപ്പോള്‍ പര്‍ച്ചേസ് ചെയ്യുവാന്‍ സാധിക്കും. കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴക്കുളം, കല്ലൂര്‍ക്കാട്, ആലക്കോട്, കലയന്താനി, ഇളംദേശം, കരിംകുന്നം, വഴിത്തല, വണ്ണപ്പുറം തുടങ്ങിയ സമീപ പ്രദേശങ്ങളിലും യോപ്പോ ആപ്പിന്റെ സേവനം ഉടനടി ലഭ്യമാകും. അടുത്ത മാസങ്ങളിലായി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ നഗരങ്ങളില്‍ യോപ്പോ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ ഈ നഗരങ്ങളിലെ 3000 ത്തോളം കടകള്‍ യോപ്പോയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിക്കുവാന്‍ സജ്ജമാണ്. 2020 ഡിസംബര്‍ 31 ന് മുന്‍പ് കേരളത്തിലെ 30 പ്രധാന പട്ടണങ്ങളിലെ 10000 കടകള്‍ യോപ്പോയില്‍ ലഭ്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തൊടുപുഴയില്‍ കഴിഞ്ഞയാഴ്ച ടെസ്റ്റ് ലോഞ്ച് നടത്തിയപ്പോള്‍ ജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും മികച്ച പ്രതികരണമാണ് യോപ്പോയ്ക്ക്  ലഭിച്ചത്. തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിലുള്ള വ്യാപാരി സമൂഹം വളരെ താല്പര്യത്തോടെയാണ് യോപ്പോയെ ജനങ്ങളിലേക്കെത്തിക്കുന്നതിന് മുന്‍കൈ എടുത്തിരിക്കുന്നത്. എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യോപ്പോ മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് , ഈ കോവിഡ് കാലത്ത് വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ ഈ ഷോപ്പിംഗ് ആപ്പുമായി വന്നിരിക്കുന്നത്. എല്ലാ  ആവശ്യസാധനങ്ങളും ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്തുള്ള റീറ്റെയ്ല്‍ കടകളില്‍ നിന്നും ഏറ്റവും വേഗത്തില്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ് യോപ്പോയുടെ ലക്ഷ്യം.  തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. രാജു തരണിയില്‍, മര്‍ച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് എം ബി താജു, യോപ്പോ ടെക്‌നോളജി  ഹെഡ് ജെയ്‌സണ്‍ ജോസ്, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ ശ്രീ. നവീന്‍ വിമല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.  Kerala

Gulf


National

International