ഇടതിനൊപ്പമെന്ന് ജോസ് കെ മാണി; രാജ്യസഭാംഗത്വം രാജിവെയ്ക്കുംtimely news image

കോട്ടയം: കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. രാഷ്ട്രീയപരമായും വ്യക്തിപരമായും ധാർമികത ഉയർത്തിപ്പിടിക്കേണ്ടതിനാൽ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.  കേരള കോൺ​ഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം യോജിച്ച് പ്രവർത്തിക്കും. കോൺ​ഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും കടുത്ത അനീതിയാണ് പാർട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറ വെച്ച് ഇനിയും മുന്നോട്ടുപോകാനാവില്ല. വർഗീയ ശക്തികളെ ചെറുക്കാൻ ഇടതുപക്ഷത്തിനായിട്ടുണ്ട്. എൽഡിഎഫിനൊപ്പം ചേരുന്ന സാഹചര്യത്തിൽ രാജ്യസഭാ അം​ഗത്വം രാജിവെക്കുന്നതായും ജോസ് കെ മാണി പ്രസ്താവിച്ചു. രാഷ്ട്രീയമായും വ്യക്തിപരമായും ധാർമികത ഉയർത്തിപ്പിടിക്കണം എന്ന നിർബന്ധം ഉള്ളതിനാൽ രാജ്യസഭ അംഗത്വത്തിൽ തുടരാനില്ല. കോൺഗ്രസിലെ ചില നേതാക്കളിൽ നിന്ന് കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടു. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വർഷം യുഡിഎഫിന്‍റെ ഉയർച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം, കേരള കോൺഗ്രസ് എം ഓഫിസിന്‍റെ ബോർഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോർഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്. നിർണായക പ്രഖ്യാപനത്തിന് മുൻപായി രാവിലെ ജോസ് കെ മാണി കെ.എം മാണിയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International