എൻസിപി എൽഡിഎഫിൽ തന്നെ, യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല; മാണി സി കാപ്പൻtimely news image

പാ​ലാ: ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. പാ​ലാ സീ​റ്റി​ൽ നി​ല​വി​ൽ ത​ർക്ക​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ൽ​ഡി​എ​ഫി​നൊ​പ്പം അ​ടി​യു​റ​ച്ച് നി​ൽ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. എ​ൽ​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ല. യു​ഡി​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണെ​ന്നും കാ​പ്പ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജോസ് പക്ഷത്തിന്‍റെ വരവ് ഇടത് മുന്നണിക്ക് കൂടുതൽ കരുത്ത് പകരും. ഇടത് മുന്നണി രൂപീകരിച്ചതു മുതൽ എൻസിപിയുണ്ട്. തുടർന്നും മുന്നണിയിൽ തന്നെ മുന്നോട്ടുപോകും. സംസ്ഥാന, അഖിലന്ത്യ നേതൃത്വത്തിനും അഭിപ്രായ വ്യത്യാസമില്ല. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച നേതൃയോഗം ചേരും. പാലാ സീറ്റിനെപ്പറ്റി ഒരു ഉപാധിയും വെച്ചിട്ടില്ലെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ട്. പാലാ തങ്ങളുടെ ചങ്ക് തന്നെയാണ്, അതിൽ മാറ്റമില്ല. എൽഡിഎഫിന്‍റെ അകത്തളങ്ങളിൽ ഒരു ചർച്ചയും നടന്നിട്ടില്ല. Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International