വീടുകയറി ആക്രമണം-പിതാവും മക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍timely news image

ചെറുതോണി: ബന്ധുവിനെ വീടുകയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പിതാവും മക്കളും ഉള്‍പ്പെടെ അഞ്ചുപേരെ തങ്കമണിപോലീസ് അറസ്റ്റുചെയ്തു. പാണ്ടിപ്പാറ കൊല്ലംകുന്നേല്‍ ബാബുവിനെയും ഭാര്യ രാധാമണിയെയും വീട്ടില്‍കയറി ആക്രമിച്ച് പരിക്കേല്‍പ്പി ച്ചകേസിലെ പ്രതികളെയാണ് അറസ്റ്റുചെയ്തത്. ബാബുവിന്റെ ബന്ധുവും അയല്‍വാസിയുമായ കൊല്ലംകുന്നേല്‍ ശിവന്‍കുട്ടി (44),മക്കളായ ഹരികൃഷ്ണന്‍(21 ),ശിവപ്രസാദ് (1 8), പാണ്ടിപ്പാറ സ്വദേശികളായ കല്ലിക്കുന്നേല്‍ വിജയന്‍ (52), കുഴിവേലിമറ്റത്തില്‍ സണ്ണി (43) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൊവ്വാ രാത്രി 7.30ന് പ്രതികള്‍ കമ്പിവടിയുമായി ബാബുവിന്റെ വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ തല യില്‍ 7 തുന്നലുണ്ട്. കൂടാതെ ദേഹമാസകലം പരിക്കുകളുണ്ട്. രാധാമണിക്കും കമ്പിവടിക്ക് അടിയേറ്റ് പരിക്കേറ്റിരുന്നു. ഇവരുടെ 7 വയസുള്ളകുട്ടി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രതികള്‍ ഉപദ്രവിച്ചിരുന്നില്ല. വസ്ത്രങ്ങലായിതുടരുന്ന വസ്തുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറ ഞ്ഞു. തങ്കമണി പോലീസ് അറസ്റ്റുചെയ്ത പ്രതികള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ചകയറിയതിനും വധശ്രമത്തിനും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയപ്രതികളെ റിമാന്റുചെയ്തു. സി.ഐ എ.അജിത്, എസ്.ഐമാരായ സി.പി രഘുവരന്‍, സാബു തോമസ്, കെ.പി സാബു, എ.എസ്.ഐ ജോസഫ്, സിവില്‍പോലീസ് ഓഫീസര്‍ ജിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെ യ്തത്.  Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International