എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിtimely news image

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. 23 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിർദേശം നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. മാധ്യമ സമ്മർദം മൂലം അന്വേഷണ ഏജൻസി തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയിൽ ശിവശങ്കർ ആരോപിച്ചത്. എന്നാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസിൽ 23ന് മുമ്പായി റിപ്പോർട്ട് നൽകാൻ ഇഡിക്ക് കോടതി നിർദേശം നൽകി. അന്വേഷണ ഏജൻസിക്കു മുമ്പായി ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകുമെന്ന് ശിവശങ്കർ അറിയിച്ചു.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International