മോളിയുടെ സുമനസ്;സഞ്ജയിന് ലഭിച്ചത് പണവും വിലപ്പെട്ട രേഖകളുംtimely news image

  തൊടുപുഴ:മോളിയുടെ സുമനസ് മൂലം വിദ്യാര്‍ഥിയായ സഞ്ജയിന് ലഭിച്ചത് നഷ്ടമായ പണവും വിലപ്പെട്ട രേഖകളും.കഴിഞ്ഞ ദിവസം തൊടുപുഴയിലെത്തിയ സഞ്ജയിന്റെ പഴ്‌സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിരുന്നു.ഇതിനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാഞ്ഞിരമറ്റം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനുമുന്നിലെ  റോഡില്‍ നിന്ന് 6,500 രൂപയും എടിഎം കാര്‍ഡും പാന്‍കാര്‍ഡും ആധാര്‍കാര്‍ഡുമടങ്ങിയ  പഴ്‌സ് ലഭിച്ചവിവരം അറിയിച്ച് ഫോണ്‍വിളിയെത്തുന്നത്. തൊടുപുഴ ജ്യോതി സൂപ്പര്‍ബസാറിലെ പ്രിന്റക് പ്രസ്  ജീവനക്കാരിയായ വാഴക്കുളം വേങ്ങത്താനത്ത് മോളി സാന്റോയ്ക്കാണ് ഇവ ലഭിച്ചത്.പഴ്‌സിനുള്ളിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫോട്ടോ കോപ്പിയില്‍ എഴുതിയിരുന്ന ഫോണ്‍നമ്പറില്‍ വിളിച്ചപ്പോഴാണ് മുരിക്കാശേരി കൊച്ചുതാഴത്ത് സഞ്ജയ് സജിയുടെ പഴ്‌സാണിതെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ സഞ്ജയിന്റെ ബന്ധുവും ക്രൈം ബ്രാഞ്ച് എസ്‌ഐയുമായ സിജു ജോസഫ് പ്രിന്റ്ക് പ്രസിലെത്തി ഉടമ ടോം ചെറിയാന്റെ സാന്നിധ്യത്തില്‍ മോളിയില്‍ നിന്നു പഴ്‌സ് ഏറ്റുവാങ്ങി.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International