ഇടുക്കിയില്‍ ഇനി കോണ്‍ഗ്രസ് വിയര്‍ക്കുംtimely news image

കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ ഇടുക്കിജില്ലയില്‍ യു ഡി എഫിന് അഗ്‌നി പരീക്ഷ. മുതിര്‍ന്ന നേതാവായ പി ജെ ജോസഫ് ഒപ്പമുണ്ടെങ്കിലും തൊടുപുഴയ്ക്കപ്പുറം കാര്യമായ പ്രാദേശിക നേതാക്കള്‍ പിജെയ്‌ക്കൊപ്പമില്ല. തൊടുപുഴ നഗരസഭയില്‍ പോലും മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ഇരട്ടയാര്‍, ബൈസണ്‍വാലി, കഞ്ഞിക്കുഴി, അറക്കുളം എന്നീ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ ആയി. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇരട്ടയാര്‍, ബൈസണ്‍വാലി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനാണ് അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെ ഭൂരിപക്ഷം പോകും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവില്‍ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല. അതേസമയം, ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനാല്‍ പലയിടത്തും ഭരണ പ്രതിസന്ധി ഉണ്ടാകും. റോഷി അഗസ്റ്റിന്റെ സ്വാധീനമാണ് ജില്ലയില്‍ ഇടതുമുന്നണിക്ക് നേട്ടമാവുന്ന മറ്റൊരു ഘടകം. ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും താഴേത്തട്ടുവരെ വ്യക്തിബന്ധമുള്ള നേതാവാണ് റോഷി അഗസ്റ്റിന്‍.  ഇതിനിടെ ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് കൂടുമാറിയതോടെ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് നേതൃത്വം രംഗത്തുവന്നിട്ടുണ്ട് . യുഡിഎഫ് വോട്ടുകള്‍ നേടി ജയിച്ച റോഷി അഗസ്റ്റിന് എല്‍ഡിഎഫ് എംഎല്‍എ ആയി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നാണു വിമര്‍ശനം. മുന്നണി ബന്ധങ്ങള്‍ക്ക് അപ്പുറം വ്യാപകമായ ഹൃദയബന്ധമാണ് ഇടുക്കിയില്‍ ഉള്ളതെന്നും ഇടുക്കിക്കാര്‍ തനിക്കൊപ്പമാണെന്നും റോഷി അഗസ്റ്റിന്‍ പറയുന്നു.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International