റംഡെസിവിർ ഫലിക്കുന്നില്ല: ലോകാരോഗ്യ സംഘടനtimely news image

ജനീവ: കൊവിഡ് ചികിത്സയുടെ ദൈർഘ്യം കുറയ്ക്കാനോ മരണത്തിൽ നിന്നു രക്ഷിക്കാനോ റംഡെസിവിർ മരുന്നു ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അടക്കം കൊവിഡ് ബാധിച്ച നിരവധി പേർക്ക് റംഡെസിവിർ നൽകിയിട്ടുണ്ട്. മുൻനിര മരുന്നായി ഇത് ഉപയോഗിച്ചുവരുന്നു.  അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാൻ റംഡെസിവിറിനു കഴിയുമെന്നാണ് അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നത്. മരണസാധ്യത കുറയ്ക്കാൻ ഇതിനു കഴിയുമെന്നും നേരത്തേ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടന തന്നെ വിരുദ്ധമായ പഠന റിപ്പോർട്ട് പുറത്തുവിടുകയാണ്. റംഡെസിവിറിന്‍റെ ഉപയോഗം സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈഡ്രോക്സി ക്ലോറോക്വിനും റംഡെസിവിറും അടക്കം നാലു മരുന്നുകളുടെ സാധ്യതകളാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തിലുണ്ടായിരുന്നുതെന്നാണു റിപ്പോർട്ടുകൾ. 30 രാജ്യങ്ങളിലെ 11,266 പേരിലാണു പഠനം നടത്തിയത്. ഫലം പുനഃപരിശോധനകൾക്കു ശേഷമേ പുറത്തുവിടൂ. Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International