അധ്യാപകർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധംtimely news image

    തൊടുപുഴ: കട്ടപ്പനയിൽ നടന്ന പ്ലസ്ടൂ ഡബിൾ വാല്യുവേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്ത ലോറേഞ്ചിലെ അധ്യാപകർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. എയിഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെ്. ഡബിൾ വാല്യുവേഷൻ ക്യാമ്പ് കരിമണ്ണൂരിലും ഉള്ളതാണ്. അവിടെ ഇത്തവണ മൂല്യ നിർണയം അനുവദിച്ചില്ല. ഈ കോവിഡ് കാലത്ത് സ്ത്രീകൾ ഉൾപ്പടെയുള്ള അധ്യാപകർ ഇത്രയും ദൂരം യാത്ര ചെയ്ത് പോകണമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് പറയുന്നത്. ഇക്കൂട്ടത്തിൽ അൻപത് വയസ് കഴിഞ്ഞ അധ്യാപകരുമുണ്ട്. കോവിഡ് ജോലിക്ക് നിയോഗിച്ച അധ്യാപകരുടെ പട്ടിക പോലും പരിശോധിക്കാതെയാണ് മൂല്യനിർണയത്തിനായി നിയോഗിച്ചിരിക്കുന്നത്. കോവിഡ് മൂലം ശമ്പളബില്ലിൽ കൗണ്ടർ സൈൻ ചെയ്യാൻ ആർ.ഡി.ഡി. ഓഫീസിൽ എത്തെണ്ടായെന്ന് അധ്യാപകരോട് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ഭീഷണിയുള്ള സ്ഥലങ്ങളിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് മൂല്യനിർണയ ക്യാമ്പുകളിൽ എത്തണമെന്ന് പ്രിൻസിപ്പാൾമാർ മുഖാന്തിരം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന്് സംസ്ഥാന വൈസ്പ്രസിഡന്റ് അനിൽ കുമാരമഗലം കുറ്റപ്പെടുത്തി. അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചാൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് നിയമപരമായി നേരിടുമെന്നും എ.എച്ച്.എസ്.ടി.എ. മുന്നറിയിപ്പ് നൽകി.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International