സെക്രട്ടേറിയറ്റ് തീപിടിത്തം; ഫോറൻസിക് റിപ്പോർട്ടിന് പിന്നാലെ ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തലtimely news image

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറൻസിക്കിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു. ഫോറൻസിക്കിന്റെ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് കേടതിയിൽ എത്തിയതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ ഒരു ഐജി ഫോറൻസിക് വകുപ്പിലെ ഉന്നതോദ്യോഗ്സഥന്മാരോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐജി കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ ഐജി വാങ്ങിവെച്ചു. ഫോറൻസിക്കിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിർദേശം നൽകി.ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു. ഫോറൻസിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താൻ ഐജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദേശപ്രകാരമാണ് ഐജി ഇപ്രകാരം പ്രവർത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഐജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മുഖ്യമന്ത്രി നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. അതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയുമാണ്.ഡിജിപി റാങ്കുളള ഉദ്യോഗസ്ഥനെ ഫോറൻസിക്കിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്. ഇന്നുവരെ ഡിജിപി റാങ്കിലുളള ഒരു ഉദ്യോഗസ്ഥനെ ഫോറൻസിക്കിൽ നിയമിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂർവവുമായി തെളിവുകൾ ശേഖരിക്കാനുളള സംവിധാനമാണ് ഫോറൻസിക്കിനുളളത്. ശാസ്ത്രജ്ഞർക്ക് പകരം പോലീസ് ഉദ്യോഗസ്ഥർ ഡയറക്ടറേറ്റിലേക്ക് വന്നാൽ അതിന്റെ സ്വഭാവം നഷ്ടപ്പെടും. അതിനാൽ ഡിജിപിയുടെ കത്ത് സർക്കാർ തള്ളിക്കളയണം. ഫോറൻസിക് ഡയറക്ടർ വൊളണ്ടറി റിട്ടയർമെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. 2021 ജനുവരി വരെ സർവീസുളള ഡയറട്കർ ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചത് ഏതെങ്കിലും ഭീഷണിയുടെ പുറത്താണോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഫോറൻസിക് ഡയറക്ടർ വൊളണ്ടറി റിട്ടയർമെന്റിന് അപേക്ഷ നൽകിയത് തീപിടിത്തമുണ്ടാകുന്നതിന് മുമ്പാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International