എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിtimely news image

തിരുവനന്തപുരം :കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.ആശുപത്രി പരിസരത്തെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. രോഗികളെ കൊണ്ടു വരുന്ന സ്തിരം വഴിയിലൂടെയല്ലാതെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കവാടം വഴിയാണ് ശിവശങ്കറിനെ പുറത്തേക്ക് എത്തിച്ചത്. ശിവശങ്കറിനെ പുറത്തേക്ക് എത്തിക്കുന്ന ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ആശുപത്രി ജീവനക്കാരും മാധ്യമ പ്രവർത്തകരും തമ്മിൽ കൈയ്യേറ്റമുണ്ടായി. ഒരു മാധ്യമ പ്രവർത്തകന് പരുക്കേറ്റു. അതേസമയം, ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. നിലവിൽ നടുവേദനയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ശിവശങ്കറിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്നത്. ഇക്കാര്യത്തിൽ കസ്റ്റംസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാവിലെ ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഇതിൽ ആരോഗ്യ നില തൃപ്തികരമാണ്.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International