ജോസ് കെ മാണി വിഭാഗത്തെ മുഴുവന്‍ മാറ്റി യുഡിഎഫ് ജില്ലാ പുനഃസംഘടനtimely news image

തിരുവനന്തപുരം :കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികള്‍ പുനഃസംഘടനയുമായി യുഡിഎഫ്. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ മാത്രമാണ് ചെയര്‍മാന്‍ പദവി നല്‍കിയിരിക്കുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്തെ പുതിയ ചെയര്‍മാന്‍. നേരത്തെ മാണി വിഭാഗത്തിനുണ്ടായിരുന്ന പത്തനം തിട്ട ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എ ഷംസുദീനാണ് ജില്ലയിലെ ചെയര്‍മാന്‍ ചുമതല. മൂന്ന് ജില്ലകളില്‍ കണ്‍വീനര്‍ പദവി ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ജ്വല്ലറി തട്ടിപ്പ് വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുന്ന എം .സി . കമറുദ്ദീന്‍ എംഎല്‍എയെ കാസര്‍കോടിന്റെ ചുമതലയില്‍നിന്നും മാറ്റി. മുന്‍മന്ത്രി സിടി അഹമ്മദ് അലിയെയാണ് ഇവിടെ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് അടക്കമുള്ള ചില ജില്ലകളില്‍ ചുമതലകളില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് അഡ്വ.പി.കെ.വേണുഗോപാല്‍, കൊല്ലത്ത് കെ സി രാജന്‍, ആലപ്പുഴയില്‍ ഷാജി മോഹന്‍, ഇടുക്കിയില്‍ അഡ്വ എസ് അശോകന്‍, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷന്‍, തൃശ്ശൂരില്‍ ജോസഫ് ചാലിശ്ശേരി, മലപ്പുറത്ത് പിടി അജയ്മോഹന്‍, കോഴിക്കോട് കെ.ബാലനാരായണന്‍, വയനാട് പിപി എ.കരീം, കണ്ണൂരില്‍ പിടി മാത്യു എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ചെയര്‍മാന്‍ ചുമതലയിലുള്ളര്‍. കണ്‍വീനര്‍മാര്‍ ജില്ല തിരിച്ച് തിരുവനന്തപുരം – ബീമാപള്ളി റഷീദ്‌കൊല്ലം – അഡ്വ. രാജേന്ദ്രപ്രസാദ്, ആലപ്പുഴ – ചെയര്‍മാന്‍ – ഷാജി മോഹന്‍, പത്തനംതിട്ട – വിക്ടര്‍ തോമസ്, കോട്ടയം – ജോസി സെബാസ്റ്റ്യന്‍, ഇടുക്കി – പ്രൊഫ .എം ..ജെ.ജേക്കബ്, എറണാകുളം ഷിബു തെക്കുംപുറം, തൃശ്ശൂര്‍ കെ.ആര്‍.ഗിരിജന്‍, പാലക്കാട് – കളത്തില്‍ അബ്ദുള്ള, മലപ്പുറം- കണ്‍വീനര്‍ – അഡ്വ. യുഎലത്തീഫ്, കോഴിക്കോട് എംഎം.റസാഖ് മാസ്റ്റര്‍, വയനാട് എന്‍.ഡി.അപ്പച്ചന്‍ കണ്ണൂര്‍ – അബ്ദുല്‍ഖാദര്‍ മൗലവി, കാസര്‍ഗോഡ് – എ.ഗോവിന്ദന്‍ നായര്‍Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International