വേദനയുടെ ലോകത്തുനിന്നും അജിത് യാത്രയായി ; ദുഃഖ വേളയിലും സുഹൃത്തിനെ പരിചരിച്ച സന്തോഷത്തിൽ ജോണിയുംtimely news image

  തൊടുപുഴ :സുഹൃത്തിനു വേണ്ടി ജീവിതം മാറ്റി വച്ച ജോണിയെ വിട്ടു അജിത്  യാത്രയായി .ഇത് ഒരു അപൂർവ സൗഹൃദ സംഭവത്തിന്റെ  നേർ സാക്ഷ്യമാണ് ..ഇത് അജിത്തും ജോണിയും .രണ്ടു പേരും ഇരുപതു വർഷം മുൻപ് തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചു് എത്തിയതാണ് .രണ്ടു പേരും രണ്ടു ദേശക്കാർ രണ്ടു സമുദായക്കാർ ...അജിത്തിന്റെ സ്വദേശം തൊടുപുഴയാണ് .ജോണി  തൃശൂർ മാളക്കാരനും .ബിസ്‌നസ്സിൽ നഷ്ടം വന്ന് സ്ഥലമെല്ലാം സഹോദരങ്ങൾക്ക്‌ വിറ്റിട്ടാണ് അവിവാഹിതനായ  അജിത്‌ നാട്ടിൽ നിന്ന് പോന്നത് .ജോണിയുടെ കുടുംബം ഒറ്റ മുറിയിൽ മാളയിൽ വാടകക്കാണ് താമസം .രണ്ടു പേരും ഒരുമിച്ച് പാപ്പനം കോടുള്ള വാടക വീട്ടിലായിരുന്നു താമസിച്ചു കൊണ്ടിരുന്നത് . ഇടക്ക് അജിത്തിന്  വൃക്ക രോഗം പിടിപെട്ടു .ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യണം .മരുന്നിനും മറ്റു ചിലവുകൾക്കുമുള്ള തുക വേറെ കണ്ടെത്തണം .ഇടയ്ക്കു ജോണിയും അജിത്തും തൊടുപുഴയിൽ പോയിരുന്നു എങ്കിലും സഹോദരങ്ങളാരും അജിത്തിനെ സ്വീകരിക്കുവാൻ തയ്യാറായില്ല .വീണ്ടും തിരുവനന്തപുരംത്ത് വന്ന അവർ സുമനസ്സുകളുടെ സഹായത്തിൽ ജീവിതം തള്ളി നീക്കുകയായിരുന്നു .കഴിഞ്ഞ ജനുവരി മുതൽ  ജോണിക്ക് ജോലിക്ക് പോകാനോ സ്വന്തം കുടുംബത്തെ പോലും കാണാനോ  കഴിയുന്നില്ല .രോഗിയായ അജിത്തിന്റെ താങ്ങും തണലുമായി ജോണി ജീവിക്കുകയായിരുന്നു . .തന്റെ സുഹൃത്തിനെ സുരക്ഷിതമായ ഒരിടത്ത് എത്തിച്ചിട്ട് വേണം ജോണിക്കും തന്റെ ജീവിതത്തിലേക്ക് മടങ്ങി പോകാൻ  എന്ന് കരുതി മാസങ്ങളായി തലസ്ഥാന നഗരിയിൽ കഴിഞ്ഞു .ഒടുവിൽ   (ഞായർ ) അജിത്  മരണത്തിനു കീഴടങ്ങി .തലസ്ഥാന നഗരിയിൽ   അജിത്തിനെ  താമസിപ്പിക്കുവാൻ പല വാതിലുകളിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല .തൊടുപുഴ സ്വദേശിയും തിരുവനന്തപുരത്തു താമസക്കാരനും   ഫോട്ടോഗ്രാഫറുമായ ആർ. സുരേഷ് തൊമ്മൻകുത്താണ്    ഈ സുഹൃത്തുക്കളുടെ കഥ മാധ്യമ ശ്രദ്ധയിൽ കൊണ്ട് വന്നത് .സുരേഷും സർക്കാർ തലത്തിലും അല്ലാതെയും അജിത്തിനെ താമസിപ്പിക്കുന്നതിനു വിവിധ കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഒരിടത്തുനിന്നും ഉണ്ടായില്ല .ജോലിക്കു പോകാതെ സുഹൃത്തിനെ പരിചരിക്കുന്ന ജോണിയുടെ  വീടും പട്ടിണിയിലായെങ്കിലും  സുഹൃത്തിനെ ഉപേക്ഷിക്കാൻ  ജോണി തയ്യാറല്ലായിരുന്നു .അപൂർവ സൗഹൃദം അങ്ങനെ വഴി പിരിഞ്ഞു .ഇനി  നാട്ടിലേയ്ക്ക് മടങ്ങാനാണ് ജോണിയുടെ തീരുമാനം .വീട്ടുകാരെ കണ്ടിട്ട് മാസങ്ങളായി .എങ്കിലും  ഒരു മനുഷ്യ ജീവിയെ സംരക്ഷിച്ചു എന്ന സംതൃപ്തിയിലാണ് ജോണി .നല്ല മനസിന്‌  ഉടമയായ  ....ജോണിയുടെ ഫോൺ ..8606325135 .Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International