പുതിയ കേസുകൾ 55,722; 579 മരണം കൂടിtimely news image

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 55,722 പേർക്ക്. 579 പേരുടെ മരണം കൂടിയാണു കണക്കുകളിൽ രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം കേസുകൾ 75,50,273 ആയി. മരണസംഖ്യ 1,14,610.  ആക്റ്റിവ് കേസുകൾ 7,72,055 ആയി കുറഞ്ഞിട്ടുണ്ട്. 66.63 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. ഈ മാസം രണ്ടാം തവണയാണ് പ്രതിദിന വർധന 60,000ൽ താഴെയാവുന്നത്. ഏതാണ്ട് മൂന്നു മാസത്തിനിടെ ഇതാദ്യമായി ഒരു ദിവസത്തെ മരണസംഖ്യ 600ൽ താഴെയാവുന്നു. ഒക്റ്റോബർ 13നാണ് ‍ഇതിനു മുൻപ് കേസുകളുടെ പ്രതിദിന വർധന 60,000ൽ താഴെയായത്. ആക്റ്റിവ് കേസുകൾ എട്ടു ലക്ഷത്തിൽ താഴെ നിൽക്കുന്നത് തുടർച്ചയായി മൂന്നാം ദിവസം.  മൊത്തം കേസുകളുടെ 10.23 ശതമാനം മാത്രമാണ് ആക്റ്റിവ് കേസുകൾ. രോഗമുക്തരുടെ നിരക്ക് 88.26 ശതമാനമായിട്ടുണ്ട്. മരണനിരക്ക് 1.52 ശതമാനം. ഞായറാഴ്ച 8.59 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 9,060 പുതിയ കേസുകളാണ് 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. 11,204 പേർ രോഗമുക്തരായി. 150 മരണം കൂടി ഇന്നലെ രേഖപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 42,115 ആയിട്ടുണ്ട്. മൊത്തം കേസുകൾ 15.95 ലക്ഷം. 1.82 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകളാണ് ഇപ്പോൾ മഹാരാഷ്ട്രയിലുള്ളത്. 85.86 ശതമാനത്തിലെത്തിയിട്ടുണ്ട് സംസ്ഥാനത്തെ റിക്കവറി നിരക്ക്. 2.64 ശതമാനം മരണ നിരക്കാണു സംസ്ഥാനത്ത്.  പ്രതിദിന വർധനയിൽ രണ്ടാം സ്ഥാനത്തു കേരളം തന്നെയാണ്. 7,631 പേർക്കു കൂടി ഇവിടെ രോഗം കണ്ടെത്തി. മൊത്തം കേസുകൾ 3.39 ലക്ഷമായിട്ടുണ്ട്. 22 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 1,161ൽ. 95,200 ആക്റ്റിവ് കേസുകളാണു കേരളത്തിലുള്ളത്.  കർണാടകയിൽ 7,012 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 7.65 ലക്ഷത്തിലേറെയാണ് സംസ്ഥാനത്തെ മൊത്തം രോഗബാധിതർ. ഇതിൽ 1.09 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 51 മരണം കൂടി വൈറസ് മൂലമെന്നു സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണസംഖ്യ 10,478 ആയിട്ടുണ്ട്. Kerala

Gulf


National

International