തൊടുപുഴ സെന്റ്. മേരീസ് ആശുപത്രിയില്‍ ഗ്യാസ്‌ട്രോസര്‍ജറി വിഭാഗവും ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗവും ഒരു കുടക്കീഴില്‍timely news image

തൊടുപുഴ സെന്റ്. മേരീസ് ആശുപത്രിയില്‍ ഗ്യാസ്‌ട്രോസര്‍ജറി വിഭാഗവും ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗവും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തില്‍ ഡോ.ഷൈന്‍ ജെ. പകലോമറ്റം ഡിഎം (ഗ്യാസ്‌ട്രോഎന്ററോളജി) ചാര്‍ജ്ജെടുത്തിരിക്കുന്നു.ഗ്യാസ്‌ട്രോസര്‍ജറി വിഭാഗത്തില്‍ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ മുന്‍സീനിയര്‍ ഗ്യാസ്‌ട്രോസര്‍ജന്‍ ഡോ.മഞ്ജുരാജ് ഡിഎന്‍ബി (സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി) (, ) ചാര്‍ജ്ജെടുത്തിരിക്കുന്നു. താക്കോല്‍ദ്വാര പിത്താശയം, അപ്പന്‍ഡിക്‌സ്, കുടല്‍ ശസ്ത്രക്രിയകള്‍, കരള്‍, പാന്‍ക്രിയാസ്, ആമാശയം, പ്ലീഹ  ശസ്ത്രക്രിയകള്‍, ഹെര്‍ണിയ, പൈല്‍സ്, ഫിഷര്‍ ശസ്ത്രക്രിയകള്‍, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ എല്ലാവിധ സങ്കീര്‍ണ്ണ ഗ്യാസ്‌ട്രോസര്‍ജറികളും ഇവിടെ നിര്‍വഹിക്കപ്പെടുന്നു. ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. റോജേഴ്‌സ് അഗസ്റ്റിന്റെ സേവനം തുടരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം തലവന്‍ ആയി സേവനമനുഷ്ഠിക്കുന്ന ഡോ. ജോഷി ജോസഫിന്റെ നേതൃത്വത്തിലുള്ള ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം വിപുലീകരിക്കുന്നു. വീഡിയോ എന്‍ഡോസ്‌കോപ്പി, കൊളണോസ്‌കോപ്പി വിഭാഗം, ലിവര്‍ കെയര്‍ യൂണിറ്റ്, അന്നനാള ആമാശയ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള അതിനൂതന ചികിത്സാവിധികള്‍ കൂടാതെ ഗ്യാസ്‌ട്രോ ഐസിയു എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധ അസ്ഥിരോഗവിദഗ്ദ്ധനായ ഡോ. ഒ. റ്റി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നാല് അസ്ഥിരോഗവിദഗ്ദ്ധര്‍ ഇവിടെ സേവനം ചെയ്യുന്നു. ന്യൂറോസര്‍ജറി, ന്യൂറോളജി, സി.ടി, എം ആര്‍ ഐ സ്‌കാന്‍, ആക്‌സിഡന്റ് & എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നെഫ്രോളജി വിഭാഗം, ഡയാലിസിസ് യൂണിറ്റ് എന്നിവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡോ. സോനു മാനുവല്‍ എംഡി ഡിഎം(നെഫ്രോളജി) നെഫ്രോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നതാണ്.Kerala

Gulf


National

International