ലോകത്ത് ആറിലൊന്നു കുട്ടികൾ കടുത്ത ദാരിദ്ര്യത്തിൽtimely news image

യുനൈറ്റഡ് നേഷൻസ്: കൊവിഡ് മഹാമാരിക്കു മുൻപു തന്നെ ലോകത്ത് ആറിലൊന്നു കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലാണു ജീവിക്കുന്നതെന്ന് ലോകബാങ്ക് ഗ്രൂപ്പും യുനിസെഫും ചേർന്നു നടത്തിയ പഠനം കാണിക്കുന്നു. 356 ദശലക്ഷം കുട്ടികൾ ഇങ്ങനെ ഏറ്റവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഇതു കൂടുതൽ രൂക്ഷമാകുമെന്നും ദാരിദ്ര്യത്തിലായ കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നും പഠനം വ്യക്തമാക്കുന്നു.  സാമ്പത്തിക പരാധീനതകൾ മൂലം കടുത്ത ദാരിദ്ര്യം നേരിടുന്ന കുട്ടികളുടെ പുതുക്കിയ ആഗോള ‍എസ്റ്റിമേറ്റ് എന്ന നിലയിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളും അടങ്ങുന്ന സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്കു ദാരിദ്ര്യമുള്ളത്. 2013 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം നേരിയ കുറഞ്ഞതായിരുന്നു. പിന്നീട് പുരോഗതി മന്ദഗതിയിലായി. കൊവിഡ് എല്ലാ നേട്ടവും ഇല്ലാതാക്കുമെന്നാണു വിലയിരുത്തൽ. കുട്ടികളുടെ രക്ഷയ്ക്കു വേണ്ടി സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണെന്ന് യൂനിസെഫ് പ്രോഗ്രാംസ് ഡയറക്റ്റർ സഞ്ജയ് വിജെശേഖര പറഞ്ഞു.Kerala

Gulf


National

International