തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു .timely news image

 തൊടുപുഴ :   ത്രിതല പഞ്ചായത്, മുനിസിപ്പൽ തെരഞ്ഞെടുപ് കേരളത്തിലെ സിപിഎം സർക്കാരിന്റെ അഴിമതി ക്കും, ജനദ്രോഹത്തിനുമേതിരെ ഉള്ള വിധിയെഴുതായി മാറുമെന്ന് ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി കല്ലാർ. സാമ്പത്തിക തട്ടിപ്പിന്റെയും കൊലയാളി കളെ സംരക്ഷിക്കുന്നതിന്റെയും ആൾ രൂപമായി സിപിഎം മാറി യിരിക്കുന്നു. തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ ചുമതലകൾ ഏറ്റെടുക്കുന്ന യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കൊലക്കേസ് പ്രതികളെയും, അഴിമതി കാരേയും സംരക്ഷിക്കാൻ ഖജനാവിലെ സമ്പത് ദുരുപയോഗം ചെയ്യുന്ന പിണറായി സർക്കാർ നാട്ടിലെ സാധാരണ ജനങ്ങൾക്ക് അർഹത പെട്ട ഗ്രാമീണ വികസനം ഇല്ലാതാക്കുന്ന സമീപനം ആണ് നടപ്പിലാക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ന്റെ മുന്നണി പോരാളികളായ പ്രവർത്തകർക്ക് അർഹമായ അംഗീകാരം പാർട്ടി നൽകുമെന്ന് ഡിസിസി പ്രസിഡന്റ്‌ വ്യക്തമാക്കി. കൃതിമമായി ആൾക്കൂട്ടങ്ങൾ ഉണ്ടാക്കി എന്തെങ്കിലും നേടാമെന്ന് ആരും ധരിക്കേണ്ടന്നും ഇബ്രാഹിം കുട്ടി കല്ലാർ ഓർമ്മപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർഖാൻ മുഹമ്മദ്‌ അധ്യക്ഷൻ ആയിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി റോയ് k പൗലോസ്, സെക്രട്ടറി തോമസ് രാജൻ, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ജോയ് തോമസ്, tgg കയ്മൾ, cp മാത്യു, S അശോകൻ, ജോൺ നേടിയപാല, തുടങ്ങി യവർ പ്രസംഗിച്ചു  Kerala

Gulf


National

International