ഭൂപതിവ് നിയമഭേദഗതിയുണ്ടാക്കാത്തത്,ജനങ്ങളോട് കടപ്പാടില്ലാത്തതിനാല്‍: സാം ജോര്‍ജ്timely news image

ചെറുതോണി: സര്‍വ്വ കക്ഷിയോഗ തീരുമാനമനുസരിച്ച് ഭൂപതിവ് നിയമഭേദഗതി നടപ്പാക്കാതിരിക്കുന്നത് സര്‍ക്കാരിന് ജനങ്ങളോട് കടപ്പാടില്ലാത്തതിനാലാണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മുന്‍മെമ്പറും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സാം ജോര്‍ജ് പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഓഗസ്റ്റ് 25 മുതല്‍ ചെറുതോണിയില്‍ നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന്‍റെ 59-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ നടത്തപ്പെടുന്ന റിലേ സത്യാഗ്രഹസമരത്തെ സര്‍ക്കാര്‍ കണ്ടില്ലായെന്ന് നടിക്കുകയാണ്. ജില്ലയിലെങ്ങും നിര്‍മ്മാണ നിരോധനം നിലവില്‍ വന്നു കഴിഞ്ഞു. പുതിയ അപേക്ഷകര്‍ക്ക് അനുവാദം ലഭിക്കുന്നില്ല. കോവിഡ് നിയമങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങി ആക്രമവും അനീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള സമരങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളിവിടാന്‍ സര്‍ക്കാര്‍ അവസരം ഉണ്ടാക്കരുതെന്നും സാം ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും പറഞ്ഞതനുസരിച്ച് നിര്‍മ്മാണനിരോധനം കേരളം മുഴുവനും നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. സുപ്രീകോടതിയില്‍ പോകാതെ നിയമഭേദഗതി വരുത്തി ജനങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വര്‍ഗീസ് വെട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. അറക്കുളം മണ്ഡലം സെക്രട്ടറി കുര്യന്‍ കാക്കപയ്യാനിയില്‍, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്‍റ് സാന്‍ജു ജോസ് എന്നിവര്‍ സത്യാഗ്രഹമനുഷ്ടിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാല്‍, ജില്ലാ സെക്രട്ടറി കെ.കെ. വിജയന്‍, ജില്ലാക്കമ്മറ്റിയംഗങ്ങളായ ജോര്‍ജ് കുന്നത്ത്, കെ.ആര്‍.സജീവ് കുമാര്‍, ബെന്നി പുതുപ്പാടി, ദളിത്ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.രവി എന്നിവര്‍ പ്രസംഗിച്ചു. സമാപനയോഗം നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച കാമാക്ഷി മണ്ഡലം കമ്മറ്റിയംഗങ്ങള്‍ നടത്തുന്ന സത്യാഗ്രഹം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് എസ്.റ്റി. അഗസ്റ്റ്യന്‍ ഉത്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് ബെന്നി പുതുപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി തോമസ് കാട്ടുപാലം മുഖ്യപ്രഭാഷണം നടത്തും.  Kerala

Gulf


National

International