തൊടുപുഴ പന്നിമറ്റത്തു നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം രണ്ടു പേര് പിടിയിൽ .



timely news image

തൊടുപുഴ കാഞ്ഞാർ  നവജാത ശിശുവിനെ പന്നിമറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കുഞ്ഞിനെ ഉപേക്ഷിച്ച വരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം തേത്തുരുത്തിൽ അമൽ കുമാർ (31). ഭാര്യ അപർണ്ണ 26 എന്നിവരെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ അമൽ കുമാർ അപർണ്ണ ദമ്പതികൾക്ക് രണ്ട് വയസായ ഒരു കുട്ടിയുണ്ട്. ഇവർ ഒരുവർഷമായി പിണങ്ങി താമസിച്ചുവരികയായിരുന്നു. ഇടയ്ക്ക് അമൽ കുമാർ അറിയാതെ ഭാര്യ ഗർഭിണിയായി. ഈ വിവരം അറിഞ്ഞ് ഇരുവരും പിണക്കത്തിൽ കഴിയുകയായിരുന്നു. രണ്ട് വയസുള്ള കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാനും ഭർത്താവ് മടിച്ചു. എന്നാൽ ഇവർ തമ്മിൽ ഒരു ധാരണയുണ്ടാക്കി കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തിൽ ഏല്പിക്കാമെന്നും ഒന്നിച്ച് താമസിക്കാമെന്നും തീരുമാനിച്ചു. ഇതിനിടയ്ക്ക് പെരുവന്താനം സ്വദേശിയായ ഒരു സുനിൽ അണ് ഇതിന്റെ ഉത്തരവാദിയെന്നും അയാൾ അത്മഹത്യ ചെയ്‌തെന്നും ഭർത്താവിനെ പറഞ്ഞ്ധരിപ്പിച്ചിരുന്നു. ഞായറാഴ്ച വെളുപ്പിനെ അപർണ്ണയ്ക്ക് പ്രസവവേദനയുണ്ടാകുകയും സുഹൃത്തിന്റെ വണ്ടി ഭാര്യയെ ആശുപത്രിയൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അങ്ങനെ വണ്ടിയിൽ തൊടുപുഴക്ക് പോരുമ്പോൾ വണ്ടിയിൽ വച്ച് അപർണ്ണ പ്രസവിച്ചു. ഭർത്താവാണ് വണ്ടി ഓടിച്ചിരുന്നത് തൊടുപുഴയിൽ ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് പന്നിമറ്റത്തെ സ്ഥലം തെരഞ്ഞെടുക്കുന്നത് പന്നിമറ്റത്ത് എത്തിയ ഇവർ ഇഞ്ചക്കാട്ട് സിറാജിന്റെ വീടിന് മുമ്പിൽ വണ്ടി നിർത്തി ഇവിടെ നിന്നയാളോട് അനാഥാലയത്തിലേയ്ക്കുള്ള വഴി തിരക്കി. അതിന് ശേഷം കടയിൽ നിന്ന് വാങ്ങിയ കത്രിക ഉപയോഗിച്ച് അപർണ്ണ തന്നെ പൊക്കിൾ കൊടിമുറിച്ച ശേഷമാണ് പന്നിമറ്റത്ത് കൊച്ചിനെ ഉപേക്ഷിക്കുന്നത്. അതിന് ശേഷം തിരിച്ച് പോയ ഇവർ നെല്ലാപാറയിൽ വച്ച് വണ്ടിയിലെ രക്തം കഴുകി കളയുകയും നൈറ്റിയും മറ്റും കഴുകി തുണിമാറി വീട്ടിൽ പോയി. വണ്ടി ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ശേഷം പന്നിമറ്റത്തെ സിസിടിവി ദൃശ്യം നോക്കി വണ്ടിയുടെ നമ്പർ മനസിലാക്കി. കൂടാതെ ഇഞ്ചക്കാട്ട് സിറാജിനെ കണ്ട് വണ്ടിയുടെ കളറും ഉറപ്പ് വരുത്തി. പിന്നീട് ഞായറാഴ്ച രാത്രിയിൽ തന്നെ കാഞ്ഞാർ പോലീസ് കോട്ടയത്ത് പോയി രജിസ്റ്റർഡ് ഓണറെ കണ്ടെത്തി. ആയാൾ പറഞ്ഞതനുസരിച്ച് അമൽ കുമാറിനേയും അപർണ്ണയേയും കസ്റ്റഡിയിൽ എടുത്തു. രാത്രി 10.30 ന് കസ്റ്റഡിയിൽ എടുത്തു. അപർണ്ണയെ അന്നു തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. അമൽ കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും അപർണ്ണയുടെ കാമുകൻ ആത്മഹത്യ ചെയ്‌തെന്ന വിവരം പോലീസ് വിശ്വസിച്ചിട്ടില്ല.' എസ്സ്.ഐ.മാരായ പി.റ്റി ബിജോയി 'ഇസ്മായിൽ, എഎസ്‌ഐ  ഉബൈസ് സിവിൽ പോലീസ് ഓഫീസർമാരായ ഷാജഹാൻ, അശ്വതി, 1 കെ.കെ ബിജു, ജോയി, അന്‌സ് ബിജു ജോർജ് തുടങ്ങിയവർ ചേർന്നാണ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയത്.



Kerala

Gulf


National

International