ജനകീയ ജുവലറി ജയ്‌കോ ജുവല്‍സ്‌ സെപ്‌റ്റംബര്‍ 2 മുതല്‍ തൊടുപുഴയിലുംtimely news image

തൊടുപുഴ : തൊടുപുഴയിലെ വ്യാപാരമേഖലയിലേയ്‌ക്ക്‌ ജയ്‌കോ ജുവല്‍സും കടന്നുവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌കോ ജുവല്‍സിന്റെ തൊടുപുഴ ഷോറൂം സെപ്‌റ്റംബര്‍ 2 അത്തം നാളില്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മാര്‍ക്കറ്റ്‌ റോഡില്‍ റ്റി.ഡി.എം. ഷൂമാര്‍ട്ടിന്‌ എതിര്‍വശമാണ്‌ ഷോറൂം ഒരുക്കിയിരിക്കുന്നത്‌.  കറുക്കാത്ത വെള്ളി ആഭരണങ്ങള്‍, വെള്ളി ആര്‍ട്ടിക്കിള്‍സ്‌, ഫോട്ടോ ഫ്രെയിംസ്‌, വഴിപാട്‌ സാധനങ്ങള്‍, 916 ബി.ഐ.എസ്‌ ഗോള്‍ഡ്‌ ഫോര്‍ കിഡ്‌സ്‌ തുടങ്ങി വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. കേരളത്തിലെ ഏറ്റവും വലിയ സില്‍വര്‍ ജുവലറി ഷോറൂമാണ്‌ ജയ്‌കോ തൊടുപുഴയില്‍ ആരംഭിക്കുന്നതെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. കൂടാതെ ദിയ ആര്‍ട്ടിക്കിള്‍സ്‌ ഫ്രം ജയ്‌കോ ജുവല്‍സും ഒരുക്കിയിട്ടുണ്ട്‌. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉയര്‍ന്ന വിലയ്‌ക്ക്‌ എടുക്കുന്നു. തൊടുപുഴ നിവാസികള്‍ക്ക്‌ ഓണസമ്മാനമായാണ്‌ ജയ്‌കോ ജുവല്‍സ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. ഫോണ്‍ - 8111810925, 9446000916.Kerala

Gulf


National

International