സുവര്‍ണ്ണ ജൂബിലി നിറവിൽ ഹോളിഫാമിലി ഹോസ്പിറ്റൽtimely news image

  തൊടുപുഴ :      മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ സുവര്‍ണ്ണ ജൂബിലി നിറവിലേയ്ക്ക്. 1969-ൽ  മുതലക്കോടം പള്ളിയോടനുബന്ധിച്ച് ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തന മാരംഭിച്ച് 1971-ൽ   75 കിടക്കകളും 2 സ്‌പെഷ്യാലിറ്റികളും മാത്രം ഉണ്ടായിരുന്ന  ആശുപത്രിയിൽ  ഇന്ന് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും, 300-ൽ  പരം ബെഡ്ഡുകളും 11 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഉള്‍പ്പടെ 25-ൽ പരം ഡിപ്പാര്‍ട്ടു മെന്റ്കളുമുണ്ട് . സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ ചികിത്സാ പദ്ധതികള്‍ ഉണ്ടായിരിക്കുമെന്ന്  ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ഹരായ രോഗികള്‍ക്ക് 100 സൗജന്യ ശസ്ത്രക്രിയകള്‍, 'ഹൃദയപൂര്‍വ്വം' പദ്ധതി പ്രകാരം  സൗജന്യ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റികള്‍, ഹോളി ഫാമിലി ഗോള്‍ഡന്‍  പ്രിവിലേജ് കാര്‍ഡ് വഴി 999 രൂപയ്ക്ക് ഹെൽത്ത് ചെക്കപ്പും, ഒരു വര്‍ഷ സൗജന്യ ഒ. പി. കണ്‍സള്‍ട്ടേഷനും, ഹോളി ഫാമിലി സീനിയര്‍ സിറ്റിസണ്‍ ഹെൽ ത്ത് പ്രോഗ്രാം വഴി  തൊടുപുഴ നഗരസഭാ പരിധിയിലെ വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക്  ചികിത്സാസഹായം, 'ആരോഗ്യ ബാല്യം' സ്‌കൂള്‍  ഹെൽ ത്ത് പ്രോജക്ട് വഴി സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹെൽ ത്ത് ചെക്കപ്പും, ഹെൽ ത്ത് കാര്‍ഡും, 'ഗുരുവന്ദനം' പദ്ധതി പ്രകാരം തൊടുപുഴ  വിദ്യാഭ്യാസ ജില്ലയിലെ  അദ്ധ്യാപകര്‍ക്ക് ഹെൽ ത്ത് പാക്കേജ്, , നിലവിലുള്ള പെയിന്‍ & പാലിയേറ്റീവ് കെയറിന്റെ നവീകരണം, ഗര്‍ഭിണികള്‍ക്കും അവരുടെ പങ്കാളികള്‍ക്കും ഗര്‍ഭകാല അവസ്ഥയെക്കുറിച്ചും നവജാത ശിശുക്കളുടെ പരിചരണത്തേക്കുറിച്ചുമുള്ള സമഗ്ര മാതൃശിശു ബോധവðകരണ പദ്ധതി എന്നിവയും ഉണ്ടാ യിരിക്കുന്നതാണ്. ഇതോടൊപ്പം ഓരോ മാസവും ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും  ആഭിമുഖ്യത്തിൽ  പൊതുജനങ്ങള്‍ക്കായുള്ള വിവിധ ചികിത്സാ പദ്ധതികളും ബോധവൽ കരണ പരിപാടികളും നടത്തപ്പെടും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തൊടുപുഴ  എം. ൽ . എ. . പി. ജെ. ജോസഫും, സ്റ്റാഫ് വെൽ ഫയര്‍ പ്രോഗ്രാമിന്റെ ഭാഗമായി തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം തൊടുപുഴ മുന്‍സിപ്പൽ ചെയര്‍ പേഴ്‌സണ്‍ സിസിലി ജോസഫും ഒക്‌ടോബര്‍ 31-ാം തിയതി നിര്‍വ്വഹിക്കുന്നതാണ്. പത്രസമ്മേളനത്തിൽ  ഹോസ്പിറ്റൽ  അഡ്മിനിസ്‌ട്രേറ്റര്‍ റവ. സി. മേഴ്‌സി കുര്യന്‍  എസ്. എച്ച്., സുവര്‍ണ്ണ ജൂബിലി ഓര്‍ഗനൈസിങ്ങ് കമ്മിറ്റി സെക്രട്ടറി  ഡോ. ഉല്ലാസ് ആര്‍. മുല്ലമല , ഡോ. സി. ആഷ മരിയ എസ്. എച്ച്. തുടങ്ങിയവര്‍ പങ്കെടുത്തു.Kerala

Gulf


National

International