യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ട് ബൈഡന്timely news image

ന്യൂയോർക്ക്: അമെരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു സ്ഥാനാർഥിയും നേടാത്തത്ര ജനകീയ വോട്ട് ഡെമൊക്രറ്റിക് നേതാവ് ജോ ബൈഡന്. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ സൃഷ്ടിച്ച റെക്കോഡാണ് ബൈഡൻ മറികടന്നത്. 7.07 കോടിയിലേറെ പോപ്പുലർ വോട്ടുകൾ ബൈഡൻ നേടിക്കഴിഞ്ഞു. ഇതുവരെ യുഎസ് ചരിത്രത്തിൽ ഇത്രയും വോട്ട് ഒരു സ്ഥാനാർഥിക്കു ലഭിച്ചിട്ടില്ലെന്ന് നാഷണൽ പബ്ലിക് റേഡിയോ (എന്‍പിആർ) റിപ്പോർട്ട് ചെയ്തു.  അന്തിമമായി യുഎസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഇലക്റ്ററൽ കോളെജ് അംഗങ്ങളായതിനാൽ ജനങ്ങളുടെ വോട്ട് നേരിട്ട് വിജയത്തെ ബാധിക്കുന്നില്ല. ഇലക്റ്ററൽ കോളെജ് അംഗങ്ങളെയാണു വോട്ടർമാർ തെരഞ്ഞെടുക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ജനകീയ വോട്ടു കിട്ടിയത് ഹിലരി ക്ലിന്‍റണാണ്. ജയിച്ചതു ട്രംപും. ഹിലരിക്ക് 6.58 കോടിയിലേറെയും ട്രംപിന് 6.29 കോടിയിലേറെയും വോട്ടാണു ലഭിച്ചത്. 2012ൽ ഒബാമയ്ക്ക് 6.59 കോടിയിലേറെ വോട്ട് ലഭിച്ചിരുന്നു. 2008ലാണ് 6.94 കോടിയിലേറെ വോട്ട് നേടി ഒബാമ റെക്കോഡ് സൃഷ്ടിച്ചത്. 6,94,98,516 വോട്ടായിരുന്നു അന്ന് ഒബാമയ്ക്ക്. പോപ്പുലർ വോട്ടിൽ ട്രംപിനെക്കാൾ 27 ലക്ഷത്തിലേറെ വോട്ടിനു മുന്നിലാണ് ബൈഡൻ ഇപ്പോൾ. നിർണായക സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപുമായുള്ള ബൈഡന്‍റെ വോട്ട് വ്യത്യാസവും കൂടുന്നുണ്ട്. ഒബാമയുടെ മുൻ റെക്കോഡിന് അടുത്തേക്ക് ട്രംപും എത്തുന്നുണ്ട്.Kerala

Gulf


National

International