തൊടുപുഴയിൽ വ്യാജ വാർത്ത സ്വഷ്ടിച്ച വ്യക്തി നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പ്പറഞ്ഞു.timely news image

  തൊടുപുഴ :കഴിഞ്ഞ ദിവസം സ്നാക്ബോക്സ് എന്ന സ്ഥാപനത്തിനെതിരെ  വളരെയധികം മോശമായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പോസ്റ്റുകൾപ്രചരിപ്പിച്ച   ഇലക്ട്രിക്കൽ ജീവനക്കാരനായ അനൂപ്എന്ന വ്യക്തി നീരുപാധികം മാപ്പ് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു.  ബാഹ്യശക്തികളുടെ ഇടപെടലുകൾ മൂലവും തന്റെ അറിവില്ലായ്മ കൊണ്ടുംമാണ് താൻ ഇ പോസ്റ്റ് ഇട്ട തെന്നുംഅനൂപ് പറഞ്ഞു. തൊടുപുഴയിൽ വ്യാജ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ ശക്തമായി എതിർത്ത് തോൽപിക്കാനാണ് മർച്ചന്റ്‌സ് അസോസിയേഷന്റെ  ലക്ഷ്യം. അതിനാൽ സംഘടനയക്ക് വേണ്ടി  അഭിഭാഷകനെ  വച്ച് വാദിക്കാനാണ് തീരുമാനം. സമുഹത്തിൽ വ്യാപാരികൾക്കെതിരെവ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായി മുന്നോട്ട് പോവുമെന്നുംവ്യാപാര സ്ഥാപനങ്ങൾക്കെതിരെയുളള നിഗൂഡവും, മുതലെടുപ്പിനുമായി നടത്തുന്ന നിക്ഷിപ്ത താല്പര്യ പ്രവണതകൾക്കെതിരെ വ്യാപാരികൾ ഒറ്റക്കെട്ടായി നേരിടുമെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും യോഗം ഐകകണ്ഠേന തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ ബാബു തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ , മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡൻറ് താജു.എം.ബി ,കെ എച്ച് ആർ എ ജില്ലാ ജോ: സെക്രട്ടറി ഷീബ ടോമി സ്നാക്ബോക്സ് ഉടമ ശ്രീകാന്ത്  എന്നിവർ പങ്കെടുത്തു.Kerala

Gulf


National

International