പാ​ലാ​രി​വ​ട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ



timely news image

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം അഴിമതി കേ​സിൽ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഇന്ന് രാവിലെ ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഇല്ലെന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വീട്ടുകാർ അറിയിച്ചു. ഇതിന് പിന്നാലെ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ വിജിലൻസിന്‍റെ അറസ്റ്റ് നീക്കം അറിഞ്ഞാണ് ഇന്നലെ ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന അഭ്യൂഹം പുറത്തെത്തിയിരുന്നു.



Kerala

Gulf


National

International