യൂണിയൻ ബാങ്കിനെ കബളിപ്പിച്ച വായ്പ്പക്കാരന്റെവസ്തു ജപ്തി ചെയ്യാൻ കോടതി ഉത്തരവ്timely news image

  തൊടുപുഴ :സെക്യൂരിറ്റി ഇല്ലാതെ ഉടമസ്ഥനെയും ടിയാളുടെ സ്ഥാപനത്തെയും വിശ്വസിച്ചു 7 ലക്ഷം രൂപ ലോൺ കൊടുത്ത യൂണിയൻ ബാങ്ക് അടിമാലി ശാഖയെ കബളിപ്പിക്കാൻ ശ്രമിച്ച വരവുകാലയിൽ ഷാജിയുടെ വസ്തുക്കൾ തൊടുപുഴ സബ് ജഡ്ജി ശ്രീമതി റോഷൻ തോമസ് ജപ്തി ചെയാൻ ഉത്തരവിട്ടു. യൂണിയൻ ബാങ്കിന് വേണ്ടി അഭിഭാഷകനായ അഡ്വ ടോമി ചെറുവള്ളി, അഡ്വ അജിത ഇടപ്പാട്ട് എന്നിവർ ഹാജരായി... അടിമാലി ടൗണിൽ ഉള്ള പാൽക്കോ കാർ വേൾഡ് ന്  സ്ഥാപനത്തിൽ ഉള്ള സാധനങ്ങൾ പണയപ്പെടുത്തി ആയിരുന്നു ലോൺ കൊടുത്തിരുന്നത്. രണ്ടു മൂന്നു കൊല്ലം നന്നായി പ്രവർത്തിചതിനു ശേഷം ബാങ്കിനെ അറിയിക്കാതെ ടി സ്ഥാപനം മറ്റൊരാൾക്ക് കൈമാറി Misty auto hub  എന്ന പേരിൽ നടത്തി കൊണ്ടിരിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവ് പ്രകാരം അഭിഭാഷക കമ്മിഷൻ സ്ഥാപനത്തിൽ വന്ന് എല്ലാ കാര്യങ്ങളും തിട്ടപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. വ്യാപരികളെ സഹായിക്കുന്ന പൊതു ജനങ്ങളുടെ പങ്കാളിത്തമുള്ള nationalised ബാങ്കുകളെ കബളിപ്പിക്കുന്ന ഇത്തരത്തിലുള്ള പെരുമാറ്റം വ്യാപാര സമൂഹത്തിനു കളങ്കമുണ്ടാക്കുന്നതും ഭാവിയിൽ പ്രശ്നമുണ്ടാക്കുന്നതും ആണെന്നും ചൂണ്ടിക്കാണിക്കുന്നു ...Kerala

Gulf


National

International