സുപ്രിം കോടതി വിധി സ്വാഗതാർഹം ;റോയി .കെ .പൗലോസ്



timely news image

  തൊടുപുഴ :ഇടുക്കി ജില്ലയ്ക്കു മാത്രം  ബാധകമാക്കി  സംസ്ഥാന സർക്കാർ  ഇറക്കിയ 2019 ലെ നിർമ്മാണ നിരോധന ഉത്തരവ് നിയമ വിരുദ്ധമാണെന്ന  ഹൈക്കോടതി വിധിയ്‌ക്കെതിരെ  സർക്കാർ നൽകിയ  അപ്പീൽ  തള്ളിയ സുപ്രിം കോടതി ഉത്തരവ്  സ്വാഗതാർഹമാണെന്ന്  കെ .pi .സി .സി .ജനറൽ സെക്രട്ടറി  റോയി .കെ .പൗലോസ് .കേരളത്തിലെ 13 ജില്ലകളിലെ ജനങ്ങൾക്കുള്ള  അവകാശം  ഇടുക്കിയിലെ ജനങ്ങൾക്ക് മാത്രം നിഷേധിച്ച  സംസ്ഥാന സർക്കാർ പരസ്യമായി ജില്ലയിലെ ജനങ്ങളോട്  മാപ്പു പറയണമെന്നും  റോയി ആവശ്യപ്പെട്ടു .ദുരഭിമാനം വെടിഞ്ഞു  ഇനിയെങ്കിലും  റൂൾ ഭേദഗതി  ചെയ്യുവാൻ തീരുമാനിച്ച സർവകക്ഷി യോഗ  തീരുമാനം  നടപ്പിലാക്കുവാൻ  തയ്യാറാകണമെന്നും  റോയി ആവശ്യപ്പെട്ടു .



Kerala

Gulf


National

International