‘സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചത് അസാധാരണ സാഹചര്യം’; സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുകയാണെന്നും തോമസ് ഐസക്timely news image

തിരുവനന്തപുരം: സിഎജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. സിഎജിയുടെ പരാമര്‍ശങ്ങള്‍ നിയമസഭയുടെ അവകാശ ലംഘനമെന്നെന്നും റിപ്പോര്‍ട്ട് ചോര്‍ത്തിയത് സിഎജി ആണെന്നും തോമസ് ഐസക് പറഞ്ഞു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ നിമസാധുത പരിശോധിക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ നിഗമനങ്ങള്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കുന്നതിന് ഭരണഘടന അവകാശം നല്‍കുന്നില്ല. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറരുതെന്നും തോമസ് ഐസക് പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ട് സംസ്ഥാനത്തുണ്ടാക്കിയത് അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ അടക്കുന്ന റിപ്പോര്‍ട്ട് എഴുതി തന്നിട്ട് അത് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുന്നത് ശരിയല്ല. അത് അവകാശ ലംഘനമാണ്. മസാല ബോണ്ട് ഭരണഘടനവിരുദ്ധമാണെന്ന് രേഖപ്പെടുത്തുമെന്ന് കാര്യം ധനകാര്യ വകുപ്പിനെ അറിയിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ കണ്ടു. ഞാന്‍ ധനവകുപ്പിന്റെ ഫയലുകള്‍ പരിശോധിക്കുകയും സെക്രട്ടറിയോട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെയൊരുകുറിപ്പ് ഈ നാല് പേജില്‍ ഉള്‍പ്പെടുത്തിയ കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇത്തരമൊരു വാര്‍ത്താ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഗുരുതരമാണ്. സര്‍ക്കാരും എജിയും മാത്രമാണ് രണ്ട് ഘടകങ്ങള്‍. സര്‍ക്കാര്‍ അല്ലാത്ത സ്ഥിതിക്ക് ഇത് എജി തന്നെയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു ഈ വിവരങ്ങള്‍ നല്‍കിയത് എജി ഓഫീസില്‍ നിന്നാണെന്ന്. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി മാറുകയാണെന്നും താമസ് ഐസക് ആരോപിച്ചു. ഇതിനെതിരെ കേരളജനത ശക്തമായി പ്രതിഷേധിക്കണം. സര്‍ക്കാരിനെ അട്ടമറിക്കാനുള്ള നീക്കമാണിത്. ഇത് അസാധാരണ സാഹചര്യമാണ്. നിയമസഭ റിപ്പോര്‍ട്ട് പരിശോധിക്കും.ഏകപക്ഷീയമായ എന്തും എഴുതിവച്ച് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സാമാന്യമായ നീതി നിഷേധമാണ് ഇവിടെ നടന്നതെന്നും തോമസ് ഐസക് പറഞ്ഞു.Kerala

Gulf


National

International