ആര്‍ജെഡിയുടെ അഴിമതി ആരോപണം കുറിക്കുകൊണ്ടു; നിതീഷ് കുമാര്‍ മന്ത്രിസഭയില്‍നിന്നും ആദ്യരാജിtimely news image

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരമേറ്റ് ഒരാഴ്ച തികയുന്നതിന് പിന്നാലെ മന്ത്രിസഭയില്‍നിന്നും ആദ്യ രാജി. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ജെഡിയു നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ മേവലാല്‍ ചൗധരിയാണ് രാജി വെച്ചത്. ദേശീയ ഗാനം തെറ്റായി ആലപിക്കുന്ന മേവലാല്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് രാജി. തിങ്കളാഴ്ചയാണ് മേവലാല്‍ ബീഹാര്‍ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ആര്‍ജെഡി ഇദ്ദേഹത്തിനഹത്തിനെതിരെയുണ്ടായിരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. ഭാഗല്‍പൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായിരിക്കെ, 2017ല്‍ മേവലാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയിന്റിസ്റ്റ് നിയമനങ്ങളില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ജെഡിയു മേവലാലിനെ അന്ന് പാര്‍ട്ടിയില്‍നിന്നും സസ്്‌പെന്‍ഡ് ചെയ്തിരുന്നു.Kerala

Gulf


National

International