കൈറ്റ് സിഇഒക്കെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തലtimely news image

കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്‍വര്‍ സാദത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണെന്ന റിപ്പോര്‍ട്ടുകളും, വാര്‍ത്തകളും പുറത്ത് വന്നതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഈ നടപടി. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. കൈറ്റിന്റെ സിഇഒ അന്‍വര്‍ സാദത്തിനെതിരെയാണ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.Kerala

Gulf


National

International