ബിനീഷിനോട് വിശദീകരണം തേടിയാല്‍ മതിയെന്ന് മോഹന്‍ലാല്‍; പാര്‍വ്വതിയുടെ രാജി സ്വീകരിച്ചും ബാബുവിനെതിരെ നടപടിയെടുക്കാതേയും അമ്മtimely news image

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടതില്‍ ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് താരസംഘടനയായ അമ്മ. ശ്രീ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം തേടുവാന്‍ തീരുമാനിച്ചെന്ന് അമ്മ പത്രക്കുറിപ്പില്‍ അറിയിച്ചു. ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുകയും ഇതിനേച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യോഗം കഴിഞ്ഞ് ഇറങ്ങിയ അമ്മ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. യോഗത്തില്‍ എട്ട് പേര്‍ പങ്കെടുത്തു. ചര്‍ച്ചയുടെ തുടക്കത്തില്‍ ബിനീഷിന്റെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനിതകള്‍ ബിനീഷിന്റെ രാജി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മുകേഷിന്റെ തീരുമാനത്തോട് യോജിച്ചു. നിലവില്‍ രാജി വേണ്ടെന്ന നിലപാടിലേക്ക് മാറി. തല്‍ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിര്‍ദ്ദേശം സ്വീകരിച്ച മോഹന്‍ലാല്‍ ആ നിപാടില്‍ ഉറയ്ക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു നടന്‍ സിദ്ദിഖ് രംഗത്ത് വന്നു. വിശദീകരണം തേടാന്‍ അമ്മയ്ക്ക് എന്ത് അവകാശം എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. സിദ്ദിഖിന് നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി അമ്മ സ്വീകരിച്ചു. എന്നാല്‍ വിവാദപരാമര്‍ശത്തില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ യോഗം പിരിഞ്ഞു.Kerala

Gulf


National

International