ഓൺലൈൻ ബെറ്റിങ് ഗെയിമുകൾ നിരോധിച്ച് തമിഴ്നാട്timely news image

ചെന്നൈ: പന്തയം വയ്ക്കുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് തമിഴ്നാട്. ഇതിനായി സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഗെയിം കളിച്ചു പണം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. ഓൺ ലൈൻ ബെറ്റിങ് ഗെയിമുകളിൽ ഏർപ്പെട്ടാൽ പിഴയും രണ്ടുവർഷം വരെ ജയിൽ ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു.  ഓൺ ലൈൻ ബെറ്റിങ് ഗെയിമുകൾക്കെതിരേ നടപടിയെടുക്കുമെന്ന് രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി കെ. പളനി സാമി പ്രഖ്യാപിച്ചിരുന്നതാണ്. അടുത്തിടെ ആന്ധ്രപ്രദേശ് ഇത്തരം ഗെയിമുകൾ നിരോധിച്ചിരുന്നു. ഇതേ നടപടി പുതുച്ചേരി സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺ ലൈൻ ഗെയിമുകളെക്കുറിച്ചുള്ള പരാതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേട്ടുകൊണ്ടിരിക്കുകയാണ്.  ഈ മാസം കോയമ്പത്തൂരിൽ മൂന്നു പേർ ആത്മഹത്യ ചെയ്തത് ഓൺ ലൈൻ ബെറ്റിങ് ഗെയിമുകളിൽ വൻതോതിൽ പണം നഷ്ടമായതു കൊണ്ടാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി യുവാക്കളാണ് ഈ ഗെയിമുകളിലൂടെ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.Kerala

Gulf


National

International