അഴിമതിയുടെ കാണാപ്പുറങ്ങള്‍ തുറന്ന് കാട്ടിയ നേതാവാണ് രമേശ് ചെന്നിത്തല’; മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍timely news image

അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏത് നിമിഷവും ജയിലേക്ക് പോകാനുള്ള സാധ്യത മുഖ്യമന്ത്രി തിരിച്ചറിയുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘പ്രതിപക്ഷ നേതാക്കളെ വൈരനിര്യാതന ബുദ്ധിയോടെ കേസില്‍ കുടുക്കുകയാണ്. ഇതിനെ ശക്തമായി ചെറുക്കും. പ്രതികാര നടപടിയിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കഴിയില്ല’, മുല്ലപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര വ്യാപ്തിയുള്ള സ്പ്രിംഗ്ലര്‍ ഇടപാട് സമൂഹ മാധ്യത്തില്‍ തുറന്ന് കാട്ടി ഈ സര്‍ക്കാരിനെ പ്രതിയാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വാട്ടര്‍ ഹൗസ് കുപ്പറുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇടപാട്, ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്റെ കുപ്രസിദ്ധമായ ഇടപാടുകള്‍ തുടങ്ങി അഴിമതിയുടെ കാണാപ്പുറങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയ നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈ സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധിക്കാത്തതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തതില്‍ എന്തുകൊണ്ട് അന്വേഷണമില്ലെന്നും മല്ലപ്പള്ളി ചോദിച്ചു. രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്രയില്‍ ഭൂമിയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണെന്നും ഇതിനെ കുറിച്ച് അന്വേഷികാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞ് പിടിച്ച് വ്യക്തി ഹത്യ നടത്തുകയാണ് സര്‍ക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Kerala

Gulf


National

International