കിഫ്ബി വിവാദം: ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍timely news image

ന്യൂഡല്‍ഹി: കിഫ്ബി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം തതേടുന്നു. സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മ്മിച്ച് വിദേശത്തുനിന്നും ധനസമാഹരണം നടത്തുന്നതിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിഫ്ബിയും മസാല ബോണ്ടും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയിലുള്ള റിട്ട് ഹരജിയിലാണ് നിയമോപദേശം. ധനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസാണ് നരിമാനോട് നിയമോപദേശം തേടിയത്. ഫാലി എസ് നരിമാന്‍ സാധാരണ ഡല്‍ഹിക്ക് പുറത്തുള്ള ഹൈക്കോടതികളില്‍ ഹാജരാകാറില്ലെന്നുംഎന്നാല്‍ കിഫ്ബി കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരാകുന്നതിലെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.Kerala

Gulf


National

International