ഇ​ന്ത്യ​യു​ടെ സ്വ​രം മാ​റ്റം ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ്



timely news image

ജ​മ്മു ക​ശ്മീ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച  രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ അ​യ​ൽ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​ൻ അ​ന്ധ​മാ​യി പാ​ഞ്ഞു ന​ട​ക്കു​ക​യാ​ണ്. നൂ​റു ശ​ത​മാ​ന​വും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യ ഒ​രു ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു വി​ദേ​ശ രാ​ജ്യം എ​ന്തി​നാ​ണു വേ​വ​ലാ​തി​പ്പെ​ടു​ന്ന​തെ​ന്നു  ലോ​ക​ത്തി​നു മ​ന​സി​ലാ​കു​ന്നി​ല്ല. ഐ​ക്യ രാ​ഷ്‌​ട്ര സ​ഭ‍യും മ​ഹാ​ഭൂ​രി​ഭാ​ഗം ലോ​ക​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ചൈ​ന​യെ കൂ​ട്ടു​പി​ടി​ച്ച് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യാ വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​നീ​ക്ക​ങ്ങ​ൾ​ക്കു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണു ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ്രതിരോധ മ​ന്ത്രി രാജ്നാഥ് സി​ങ് ന​ൽ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ അ​നു​വ​ർ​ത്തി​ച്ചു പോ​രു​ന്ന ആ​ണ​വ ന​യ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ജ​മ്മു ക​ശ്മീ​രി​നെ​ച്ചൊ​ല്ലി ആ​രു​മാ​യും യാ​തൊ​ന്നും ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത വി​ധം വ്യ​ക്ത​മാ​ക്കി​യ​ത്.  ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നെ​തി​രേ ആ​ദ്യം അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​കി​ല്ല ഇ​ന്ത്യ എ​ന്ന​താ​ണു ന​മ്മു​ടെ ചി​ര​കാ​ല നി​ല​പാ​ട്. എ​ന്നാ​ൽ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ നി​രാ​ശ​പ്പെ​ടേ​ണ്ട​തി​ല്ല. ഇ​ന്ത്യ യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നാ​ണ് ഇ​മ്രാ​ൻ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച​ത്. പാ​ക് മ​ണ്ണി​ൽ പ​രി​ശീ​ലം​ന ന​ൽ​കി, ഇ​ന്ത്യ​ക്കെ​തി​രേ ആ​യു​ധം കൊ​ടു​ത്തു വി​ടു​ന്ന ഭീ​ക​ര​ന്മാ​രെ നി​ല​യ്ക്കു നി​ർ​ത്താ​തെ, പാ​ക്കി​സ്ഥാ​നു​മാ​യി ഒ​ന്നും ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നാ​ണു രാ​ജ് നാ​ഥ് സി​ങ് പ​റ​ഞ്ഞ​ത്. ക​ശ്മീ​രി​ല​ട​ക്കം ഇ​തു​വ​രെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി​രു​ന്നു. ഇ​ങ്ങോ​ട്ടു നു​ഴ​ഞ്ഞു ക​യ​റു​ന്ന​വ​രെ തി​രി​ച്ചോ​ടി​ക്കു​ക​യോ വെ​ടി​വ​ച്ചി​ടു​ക​യോ ആ​ണു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​നി പ്ര​തി​രോ​ധം മാ​ത്ര​മ​ല്ല, ബ​ലാ​കോ​ട്ട് മാ​തൃ​ക​യി​ൽ ഭീ​ക​ര താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടാ​ണ് പാ​ക് അ​ധി​നി​വേ​ശ ക​ശ്മീ​ർ തി​രി​ച്ചു പി​ടി​ക്കു​മെ​ന്ന രാ​ജ്നാ​ഥ് സി​ങ്ങി​ന്‍റെ പ്ര​ഖ്യാ​പ​നം. ജ​മ്മു ക​ശ്മീ​രി​ലെ ഭ​ര​ണ ഘ​ട​നാ ഭേ​ദ​ഗ​തി ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴും അ​വി​ടെ ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​മോ ജീ​വ​ഹ​ത്യ​യോ സം​ഭ​വി​ച്ചി​ല്ല. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​തു സാ​ധ്യ​മാ​യ​ത്. ഈ ​സ​ഹ​ക​ര​ണം എ​ക്കാ​ല​ത്തും നീ​ണ്ടു നി​ന്ന്, സം​സ്ഥാ​ന​ത്തു സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ത് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​വും. അ​തി​ന്‍റെ പേ​രി​ൽ യു​എ​ന്നി​ലും മ​റ്റും സ​മ്മ​ർ​ദം ചെ​ലു​ത്തി കൂ​ടു​ത​ൽ നാ​ണം കെ​ടു​ന്ന രീ​തി​യി​ൽ നി​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ൻ പി​ന്മാ​റ​ണം.  രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റു മാ​ത്ര​മാ​ണ് ഇ​ന്ത്യാ വി​രു​ദ്ധ നീ​ക്കം. എ​ന്നാ​ൽ, "ആ​ദ്യം അ​യ​ൽ​ക്കാ​ർ' എ​ന്ന​സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​യ​ൽ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ന​ല്ലൊ​രു സ്പോ​ർ‌​ട്സ്മാ​ൻ കൂ​ടി​യാ​യ ഇ​മ്രാ​ൻ മ​ന​സി​ലാ​ക്ക​ണം. ര​ണ്ടാം വ​ട്ട​വും പ്ര​ധാ​ന​മ​ന്ത്രി‍യാ​യ ശേ​ഷം ന​രേ​ന്ദ്ര മോ​ദി ആ​ദ്യം  പോ​യ​ത് മാ​ലി​ദ്വീ​പി​ലേ​ക്കാ​യി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ ശ്രീ​ല​ങ്ക​യി​ലേ​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ മോ​ദി ഹി​മാ​ല​യ​ൻ രാ​ജ്യ​മാ​യ ഭൂ​ട്ടാ​നി​ലാ​യി​രു​ന്നു. മു​പ്പ​ത്തെ​ണ്ണാ​യി​ര​ത്തി​ൽ​പ്പ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യും ക​ഷ്ടി​ച്ച് ഏ​ഴ​ര ല​ക്ഷം ജ​ന​ങ്ങ​ളു​മു​ള്ള ഒ​രു ചെ​റു രാ​ജ്യ​മാ​ണ് ഭൂ​ട്ടാ​ൻ. എ​ന്നാ​ൽ, ഈ ​ചെ​റു​പ്പ​മ​ല്ല, ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര സൗ​ഹൃ​ദ​ത്തി​ന്‍റെ ശ​ക്ത​മാ​യ നെ​ടും​തൂ​ണാ​ണ് ഭൂ​ട്ടാ​ൻ എ​ന്നാ​ണു ന​രേ​ന്ദ്ര മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും മ​ത​പ​ര​മാ​യും ആ​ധ്യാ​ത്മി​ക​മാ​യും സാം​സ്കാ​രി​ക​മാ​യു​മൊ​ക്കെ ഇ​ന്ത്യ​യു​മാ​യി വ​ള​രെ അ​ടു​ത്തു നി​ൽ​ക്കു​ന്ന സം​സ്കാ​ര​മാ​ണു ഭൂ​ട്ടാ​നി​ക​ൾ​ക്കു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ന​രേ​ന്ദ്ര മോ​ദി, ഇ​ന്ത്യ​ക്കൊ​പ്പം വി​ക​സ​ന മു​ന്നേ​റ്റം ന​ട​ത്താ​ൻ പ്രാ​പ്തി​യു​ള്ള​വ​രാ​ണെ​ന്നും ഓ​ർ​മി​പ്പി​ച്ചു. ഇ​തു ത​ന്നെ​യാ​ണ് ഇ​ന്ത്യ​ക്ക് ബം​ഗ്ലാ​ദേ​ശി​നോ​ടും നേ​പ്പാ​ളി​നോ​ടും മ്യാ​ൻ​മ​റി​നോ​ടും ചൈ​ന​യോ​ടും പ​റ​യാ​നു​ള്ള​ത്. പാ​ക്കി​സ്ഥാ​നോ​ടും ഇ​തേ കാ​ര്യം പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ചാ​ലും അ​വ​ർ​ക്കാ​വ​ശ്യം വി​ക​സ​ന​മ​ല്ല, ഇ​ന്ത്യാ വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ളാ​ണ്.  പ്ര​ത്യേ​ക പ​ദ​വി​യി​ലി​രു​ന്ന ജ​മ്മു ക​ശ്മീ​രി​ൽ ക​ഴി​ഞ്ഞ 73 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് അ​ക്ര​മ​ങ്ങ​ളു​ടെ​യും കൊ​ല​പാ​ത​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ​യും മ​ത തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യു​മൊ​ക്കെ വാ​ർ​ത്ത​ക​ളാ​യി​രു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണം, താ​മ​സം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ തു​ട​ങ്ങി​യ​വ​യൊ​ന്നും ആ​രും അ​ന്വേ​ഷി​ച്ച​തു പോ​ലു​മി​ല്ല. അ​ധി​കാ​രം കൈ​യാ​ളി​യ ഏ​താ​നും ചി​ല​രും​അ​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ​ള​രെ കു​റ​ച്ചാ​ളു​ക​ളും മാ​ത്ര​മാ​ണ് ജ​മ്മു ക​ശ്മീ​രി​ൽ ത​ഴ​ച്ച​ത്. മ​റ്റു​ള്ള​വ​രെ​ല്ലാം പ​ട്ടു​പോ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​നാ​ണു മാ​റ്റം വ​രാ​ൻ പോ​കു​ന്ന​ത്. അ​തി​നു ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കു സാ​രോ​പ​ദേ​ശം ന​ൽ​കു​ക​യ​ല്ല, ആ​യു​ധം കൊ​ണ്ടു മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നു മാ​ത്ര​മാ​ണു രാ​ജ്നാ​ഥ് സി​ങ്ങി​ന്‍റെ വാ​ക്കു​ക​ളി​ലു​ള്ള​ത്. സാ​ധാ​ര​ണ പാ​ക് പൗ​ര​ന്മാ​ർ അ​തി​ൽ ത​രി​മ്പും പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ പാ​ക് മ​ണ്ണി​ൽ പ​രി​ശീ​ല​നം നേ​ടി ഇ​നി​യും ആ​രെ​ങ്കി​ലും ജ​മ്മു ക​ശ്മീ​രി​ലേ​ക്കു നു​ഴ​ഞ്ഞു ക​യ​റി​യാ​ൽ‌ തി​രി​കെ​പ്പോ​കാ​ൻ ശ​വം പോ​ലും ബാ​ക്കി ഉ​ണ്ടാ​കി​ല്ലെ​ന്ന അ​തി​ശ​ക്ത​മാ​യ സ​ന്ദേ​ശം കൂ​ടി​യു​ണ്ട്, രാ​ജ്നാ​ഥി​ന്‍റെ വാ​ക്കു​ക​ളി​ൽ.  



Kerala

Gulf


National

  • അമെരിക്ക മഹത്തായ രാജ്യമെന്ന് മോദി


    ഹൂ​സ്റ്റ​ണ്‍: അമെരിക്ക മഹത്തായ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മെ​രി​ക്ക​ക്കാ​രോ​ടു സം​സാ​രിക്കുന്ന "ഹൗ​ഡി

International