മനുഷ്യ അവയവങ്ങൾ പാടത്ത് കണ്ടെത്തിയ സംഭവം: രണ്ടു പേർ അറസ്റ്റിൽtimely news image

കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് ഭാഗത്ത് പാടശേഖരത്തിൽ മനുഷ്യന്‍റെ ആന്തരിക അവയവങ്ങൾ പ്ളാസ്റ്റിക്ക് ബക്കറ്റിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കോട്ടയം മെഡിക്കൽ കോളെജ് ഭാഗത്തെ സെന്‍റ് സെബാസ്റ്റ്യൻ ആംബുലൻസ് ഡ്രൈവറേയും സഹായിയേയുമാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. അമയന്നൂർ സ്വദേശി സുനിൽ കുമാർ, പെരുമ്പായിക്കാട് സ്വദേശി ക്രിസ്റ്റിമോൻ ജോസഫ് എന്നിവരെയാണ് പിടിയിലായത്. കോട്ടയം കളത്തിപ്പടിയിലുള്ള കരിപ്പാൽ ആശുപത്രിയിൽ 80 വയസുള്ള ഒരു വീട്ടമ്മയുടെ മൃതദേഹം എബാം ചെയ്ത ശേഷമുള്ള ആന്തരിക അവയമായിരിന്നു ആംബുലൻസിൽ കൊണ്ടുവന്ന് ബക്കറ്റിൽ ജനവാസ കേന്ദ്രത്തിന് സമീപം പാടശേഖരത്തിലേയ്ക്ക് വലിച്ചെറിഞ്ഞത്. മനുഷ്യജീവന് അപായകരമായ രോഗം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നതും ജലസ്രോതസ്സ്​ മലിനപ്പെടുത്തിയ വകുപ്പും ചേർത്ത് ഇവർക്കെതിരെ കേസെടുത്തുKerala

Gulf


National

International