ബ്രിട്ടനിൽ നിന്നെത്തിയ യാത്രക്കാരന് കൊവിഡ്; പുതിയ പതിപ്പാണോ എന്നു പരിശോധന

ചെന്നൈ: ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്നു പരിശോധിച്ചാൻ സാംപ്ള്‍ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം. 14 പേരാണ് യുകെയിൽ നിന്നെത്തിയത്. ഇവർ നിരീക്ഷണത്തിലാണ്. അതേസമയം, ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെന്ന് കൗൺസിൽ ഫൊർ ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്റ്റർ ജനറൽ ഡോ. ശേഖർ മണ്ഡെ പറഞ്ഞു. പുതിയ വൈറസ് അതിവേഗം പടരുമെന്നതുകൊണ്ട് കൂടുതൽ മാരകമാകുന്നില്ലെന്നും അദ്ദേഹം. ഈ വൈറസ് ബാധിച്ചാൽ മരണസാധ്യത കൂടുതലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ കഴമ്പില്ല. നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾകൊണ്ടു പുതിയ വകഭേദത്തെ പ്രതിരോധിക്കാനും കഴിയും. ജനിതകമാറ്റങ്ങൾ മുന്നിൽക്കണ്ടാണു വാക്സിനുകൾ തയാറാക്കുന്നത്. അതിനാൽ വാക്സിനുകളുടെ ഫലപ്രാപ്തിയിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം. കഴിഞ്ഞദിവസമാണു ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയ വൈറസ് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ യുകെയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി തിരുമാനം പ്രാബല്യത്തിലാകും. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈൻ നിര്‍ബന്ധമാക്കി മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി അഞ്ചു വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്