മമതയുടെ മന്ത്രിസഭാ യോഗം നാലു മന്ത്രിമാർ ബഹിഷ്കരിച്ചു

കോല്‍ക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടു നിന്നു നാലു മന്ത്രിമാർ. എംഎൽഎമാരുൾപ്പെടെ മുപ്പത്തഞ്ചു മുതിർന്ന നേതാക്കൾ ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് മന്ത്രിമാരുടെ ബഹിഷ്കരണം. മമതയ്ക്കെതിരേ പരസ്യ വിമർശനം നടത്തിയ വനംമന്ത്രി രജീബ് ബാനർജിയും ഇവരിൽ ഉൾപ്പെടുന്നു. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചവരിൽ മൂന്നു പേർ വിശദീകരണം നൽകിയിട്ടുണ്ടെന്നു മുതിർന്ന നേതാവ് പാർഥ ചാറ്റർജി. എന്നാൽ, രജീബിനെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും അദ്ദേഹം. അതേസമയം, തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെയും മമതയുടെ അനന്തരവൻ അഭിജിത്ത് ബാനർജിയുടെയും ഇടപെടലുകളാണ് തൃണമൂൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നാണു റിപ്പോർട്ട്. പാർട്ടിയിൽ പുതിയ അധികാര കേന്ദ്രമായി ഇവർ മാറുന്നതിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞദിവസം പാർഥ ചാറ്റർജി നടത്തിയ അനുനയ ചർച്ചയിൽ പ്രശാന്ത് കിഷോർ പങ്കെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു രജീബ് ബാനർജി. അതേസമയം സുവേന്ദു അധികാരിക്ക് സമാനമായി രജീബിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.
Kerala
-
ആക്രിക്കടയിലെ ആധാര്‍ കാര്‍ഡുകള്‍ അട്ടിമറിയല്ല; തപാല്‍
തിരുവനന്തപുരം ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. ആധാര്‍ കാര്‍ഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക്
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്