നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അനുമതിtimely news image

ഭോപ്പാൽ: വിവാഹം വഴിയോ മറ്റേതെങ്കിലും തരത്തിലോ നിർബന്ധിത മതപരിവർത്തനം നടത്തുന്നതു തടയുന്ന മതസ്വാതന്ത്ര്യ ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പത്തു ലക്ഷം രൂപ വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിയമലംഘകർക്കു ലഭിക്കാവുന്നതാണ് പുതിയ ബില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. നടപ്പിലായാൽ നിർബന്ധിത മതപരിവർത്തനത്തിന് രാജ്യത്ത് ഏറ്റവും ശക്തമായ നിയമമാവും ഇതെന്ന് അദ്ദേഹം. ബിൽ വൈകാതെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും. 1968ലെ മതസ്വാതന്ത്ര്യ ബില്ലിനു പകരമാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവർത്തനം നിർദിഷ്ട ബിൽ പ്രകാരം അസാധുവാകും. മതപരിവർത്തനം നടത്താൻ ഒരുങ്ങുന്നവർ രണ്ടു മാസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. ലവ് ജിഹാദ് തടയാൻ ലക്ഷ്യമിട്ട് നേരത്തേ ഉത്തർപ്രദേശ്, കർണാടക സർക്കാരുകൾ ഇത്തരത്തിൽ നിയമനിർമാണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് സർക്കാരും ഇതേ നിയമവഴി സ്വീകരിക്കുന്നത്.  ഇതിനിടെ, നിർബന്ധിത മതപരിവർത്തനം തടയുന്ന ഓർഡിനൻസ് പ്രകാരം ഉത്തർപ്രദേശിൽ ഇതുവരെ മുപ്പത്തഞ്ചോളം അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഓർഡിനൻസ് ഇറക്കി ഒരു മാസത്തിനിടെയാണിത്. നവംബർ 27നായിരുന്നു യുപി സർക്കാർ ഈ ഓർഡിനൻസ് ഇറക്കിയത്. ഒരു ഡസനോളം എഫ്ഐആറുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇറ്റാവയിൽ എട്ട്, സീതാപുരിൽ ഏഴ്, ഗ്രേറ്റർ നോയിഡയിൽ നാല്, ഷാജഹാൻപുരിലും ‍അസംഗഡിലും മൂന്നു വീതം, മൊറാദാബാദിലും മുസഫർനഗറിലും ബിജ്നോറിലും കനൗജിലും രണ്ടു വീതം, ബറേലിയിലും ഹർദോയിയിലും ഓരോന്നു വീതം അറസ്റ്റുകളാണു നടന്നിരിക്കുന്നത്.  ഓർഡിനൻസ് ഇറങ്ങി ഒരു ദിവസത്തിനു ശേഷം ബറേലിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇരുപതുകാരിയുടെ പിതാവിന്‍റെ പരാതിപ്രകാരമായിരുന്നു ഈ കേസ്. മകളുമായി സൗഹൃദത്തിലായ വ്യക്തി മതപരിവർത്തനത്തിനു നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി. പരാതിക്കാരനെ ഡിസംബർ മൂന്നിന് അറസ്റ്റു ചെയ്തു. മതസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് പുതിയ നിയമമെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഹർജിയിൽ ജനുവരി നാലിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിനോടു കോടതി നിർദേശിച്ചിട്ടുണ്ട്. Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International