യുകെയിലേക്ക് വിമാന വിലക്ക് ജനുവരി 7 വരെ നീട്ടിtimely news image

ന്യൂ​​ഡ​​ൽ​​ഹി: കൊ​​വി​​ഡ് വൈ​​റ​​സി​​ന്‍റെ യു​​കെ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ അ​​തി​​വേ​​ഗം പ​​ട​​രു​​ന്ന പു​​തി​​യ വ​​ക​​ഭേ​​ദത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി യുകെയിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ജനുവരി ഏഴു വരെ നീട്ടി. അതിനുശേഷം കർശന നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിക്കാനാണു പദ്ധതിയെന്ന് വ്യോമഗതാഗത മന്ത്രാലയം. ഈ ​​മാ​​സം അ​​വ​​സാ​​നം വ​​രെയാണ് ബ്രി​​ട്ട​​നി​​ൽ നി​​ന്നു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ വിലക്കിയിരുന്നത്. വിലക്ക് ഏർപ്പെടുത്തും മുൻപ് യുകെയിൽ നിന്നു തിരിച്ചെത്തിയ 20 പേർക്ക് ഇപ്പോൾ ഇന്ത്യയിൽ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമാന സർവീസിനുള്ള വിലക്ക് നീട്ടുന്നത്. യുകെ സർവീസ് ഉടൻ പുനരാരംഭിക്കാൻ ഇടയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു. അതിവേഗം പടരുന്നതാണ് യുകെയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വൈറസ്. അതിനാൽ തന്നെ ലോകരാഷ്ട്രങ്ങൾ അതീവ ജാഗ്രതയാണു പുലർത്തുന്നത്. പലരും ബ്രിട്ടനിലേക്കുള്ള യാത്രകൾ തടഞ്ഞിരിക്കുകയാണ്.  ഇന്ത്യയിൽ പു​​തി​​യ വേ​​രി​​യ​​ന്‍റി​​നെ​​ക്കു​​റി​​ച്ചു ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​ൻ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും കേന്ദ്ര സർക്കാർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പു​​തി​​യ വ​​ക​​ഭേ​​ദ​​മു​​ണ്ടോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന് രാ​​ജ്യ​​ത്തെ 10 മേ​​ഖ​​ലാ ലാ​​ബു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളു​​ടെ അ​​ഞ്ചു ശ​​ത​​മാ​​നം സാം​​പി​​ളു​​ക​​ൾ ഈ ​​ലാ​​ബു​​ക​​ളി​​ലേ​​ക്ക് അ​​യ​​യ്ക്കാ​​നാ​​ണു നി​​ർ​​ദേ​​ശം. ഈ ​​സാം​​പി​​ളു​​ക​​ളി​​ൽ വൈ​​റ​​സി​​ന്‍റെ ജ​​നി​​ത​​ക മാ​​റ്റം സം​​ബ​​ന്ധി​​ച്ച പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തും. ഇ​​തി​​നി​​ടെ, കൊ​​വി​​ഡ് വാ​​ക്സി​​ൻ വി​​ത​​ര​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഡ്രൈ ​​റ​​ൺ ര​​ണ്ടു ദി​​വ​​സ​​മാ​​യി നാ​​ലു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ജി​​ല്ല​​ക​​ളി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി. ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ഗു​​ജ​​റാ​​ത്ത്, പ​​ഞ്ചാ​​ബ്, അ​​സം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഇന്നലെയും അതിനു തലേന്നുമായി വാ​​ക്സി​​ൻ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നു​​ള്ള ഡ്രൈ ​​റ​​ൺ ന​​ട​​ന്ന​​ത്.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International