രാമക്ഷേത്ര ഫണ്ടിലേക്കുള്ള സംഭാവന ഹിന്ദുക്കളിൽ നിന്ന് മാത്രം : വിഎച്ച്പിtimely news image

അയോധ്യയിൽ നിർമ്മാണം തുടങ്ങുന്ന രാമക്ഷേത്രത്തിനായുള്ള ധനസമാഹരണം ഹിന്ദു കുടുംബങ്ങളിൽ നിന്ന് മാത്രമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിജയ് ശങ്കർ തിവാരി. സംഘടനാ പ്രവർത്തകരും മറ്റ് അനുബന്ധ ഗ്രൂപ്പുകളും ആണ് രാമക്ഷേത്രത്തിനായുള്ള ധനസമാഹരണം നടത്തുക. ശ്രീറാം ജന്മഭൂമി മന്ദിർ നിധി സമർപൻ അഭിയാൻ എന്ന പ്രചരണപരിപാടി ജനുവരി 15 മുതലാണ് ധനസമാഹരണ യജ്ഞം തുടങ്ങുക. ‘മുൻകാല അനുഭവങ്ങൾ’ പരിഗണിച്ചു ഹിന്ദു കുടുംബങ്ങളെ മാത്രമേ സംഭവനക്കായി സമീപിക്കൂയെന്ന് വിജയ് ശങ്കർ തിവാരി പറഞ്ഞു. ”മറ്റ് മതങ്ങളെ തഴയുന്നു എന്ന അർത്ഥത്തിലല്ല, മറിച്ചു രാമ ഭക്തരെ മാത്രമേ ഞങ്ങൾ സമീപിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും മറ്റ് മതപശ്ചാത്തലക്കാരായ സന്നദ്ധപ്രവർത്തകരും സംഭാവന നൽകാൻ മുന്നോട്ട് വന്നാൽ, ആ സംഭാവനകൾ സ്വീകരിക്കും.” കൂടാതെ ഉത്തരാഖണ്ഡിലെ 24 ലക്ഷം കുടുംബങ്ങളിൽ നിന്നും ഒരു കോടി രാമഭക്തരോട് പണവും സമയവും സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകൾക്കായി ഫെബ്രുവരി 27 വരെയാണ് രാജ്യവ്യാപകമായി പ്രചാരണം നടത്തുന്നത് . ഉത്തരാഖണ്ഡിൽ ഇത് ഫെബ്രുവരി അഞ്ചിന് സമാപിക്കും.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International