അർധസൈനികരോട് ഇനി വിവേചനമില്ല, പുതുവത്സര സമ്മാനവുമായി മോദി സർക്കാർ

ന്യൂഡൽഹി: ജോലിക്കിടെ ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങളുടെ പേരിലുള്ള നഷ്ടപരിഹാരം മുഴുവൻ അർധസൈനിക വിഭാഗങ്ങൾക്കും നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. സായുധ സേനാ വിഭാഗത്തിനു കീഴിൽ വരുന്ന സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് തുടങ്ങി വിവിധ സേനാവിഭാഗങ്ങളിലെ ജവാന്‍മാർക്കാണു നരേന്ദ്ര മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം. അതിർത്തിയിലും മാവോയിസ്റ്റ് സ്വാധീന കേന്ദ്രങ്ങളിലുമുൾപ്പെടെ സേവനമനുഷ്ഠിക്കേണ്ടി വരുന്ന അർധ സൈനിക വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്. അപകടങ്ങളിലോ അക്രമികൾക്കെതിരായ നടപടികൾക്കിടയിലോ അംഗഭംഗമോ മറ്റു വൈകല്യങ്ങളോ സംഭവിച്ചശേഷവും സേനയിൽ ജോലിയിൽ തുടരുന്നവർക്കും ഈ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. 2004 ജനുവരി ഒന്നു മുതൽ സർവീസിൽ പ്രവേശിച്ചവർക്കും നാഷണൽ പെൻഷൻ പദ്ധതിക്കു കീഴിലുള്ളവർക്കും വൈകല്യ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നു 2009 മേയ് അഞ്ചിനു സെൻട്രൽ സിവിൽ സർവീസ് ചട്ടപ്രകാരം കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിവേചനവും പുതിയ ഉത്തരവ് വന്നതോടെ ഇല്ലാതായി. വിവേചന പരമായ ചട്ടങ്ങളും നിയമങ്ങളും മാറ്റാനും നടപടികൾ കൂടുതൽ ലളിതമാക്കാനുമാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു പുതിയ ഉത്തരവിനെക്കുറിച്ചു കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രതികരിച്ചു. സർവീസിൽ കുറഞ്ഞതു 10 വർഷം തികച്ചവർക്കു മാത്രമേ പെൻഷൻ ലഭിക്കൂ എന്ന വ്യവസ്ഥയിലും സർക്കാർ മാറ്റം വരുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ പത്തു വർഷത്തിനു മുൻപേ സർവീസിൽ നിന്നു വിരമിക്കേണ്ടി വന്നവർക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ അനുവദിക്കാനാണു പുതിയ തീരുമാനം. സർവീസിൽ ഏഴു വർഷം തികയും മുൻപേ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ഇതേവരെ പെൻഷന് അർഹതയുണ്ടായിരുന്നില്ല. എന്നാൽ, ഏഴു വർഷം തികയും മുൻപേ മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്