ചെറുപുഷ്പം ഡിസ്പെൻസറി കദളിക്കാട്ട്timely news image

  വാഴക്കുളം :എഴുപതു വർഷമായി വാഴക്കുളത്തു പ്രവർത്തിച്ചിരുന്ന ചെറുപുഷ്പം ഡിസ്പെൻസറി തിങ്കളാഴ്ച കദളിക്കാട്ടേക്കു മാറി പ്രവർത്തനം തുടങ്ങി. കദളിക്കാട് പള്ളിത്താഴെ പൊട്ടയിൽ ബിൽഡിംഗ്സിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ഫിസിഷ്യൻ ഡോ.പി.ജെ.ജോസിൻ്റെ കൺസൾട്ടിംഗ് സമയം രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് ഒരു മണി വരെയും ഉച്ചയ്ക്കുശേഷം രണ്ടു മുതൽ രാത്രി എട്ടുവരെയുമാണ്. ഫോൺ: 9447368375 പൊട്ടയിൽ ഐയ്പ്പ് വൈദ്യൻ 1950-ലാണു വാഴക്കുളത്തു ഡിസ്പെൻസറി ആരംഭിച്ചത്. അതിനു മുമ്പേ കദളിക്കാട്ട് വൈദ്യശാല പ്രവർത്തിച്ചിരുന്നു. 1978 വരെ വാഴക്കുളത്ത് രണ്ടു ദിവസവും കദളിക്കാട്ട് അഞ്ചു ദിവസവും ആയിരുന്നു പ്രവർത്തനം. ഡോ. ജോസ് 1978ൽ പ്രവർത്തനം തുടങ്ങിയ ശേഷം രണ്ടു ഡിസ്പെൻസറികളും ആറു ദിവസവും പ്രവർത്തിച്ചു പോന്നു. 1989 നു ശേഷം ഡോ. ജോസ് വാഴക്കുളത്തു മാത്രമായിരുന്നു സേവനം. ആതുരസേവനത്തിൻ്റെ അഞ്ചാം ദശകത്തിലേക്കു കടന്ന ഡോ. ജോസ് തറവാടിനോടു ചേർന്നു മരുന്നു നിർമാണശാലയും നടത്തുന്നുണ്ട്. അരിഷ്ടങ്ങൾ, ആസവങ്ങൾ, രസായനങ്ങൾ, കുഴമ്പ് , ഔഷധീകരിച്ച എണ്ണകൾ തുടങ്ങിയവ ഡോ.ജോസിൻ്റെ മേൽനോട്ടത്തിലാണു തയ്യാർ ചെയ്യുന്നത്.Kerala

Gulf


National

International