സഭാ സമ്മേളനം വെട്ടിചുരുക്കി; സ്പീക്കറെ നീക്കാനുള്ള നോട്ടീസ് 21 ന് പരിഗണിക്കും

14 ാം നിയമസഭാ സമ്മേളനം വെട്ടിചുരുക്കാന്‍ തീരുമാനം. സഭ 22 ന് പിരിയും. ഇന്ന് വിളിച്ചു ചേര്‍ത്ത കാര്യനിര്‍വാഹക സമിതി യോഗത്തിലാണ് സഭാ സമ്മേളനം വെട്ടിചുരുക്കാന്‍ തീരുമാനിച്ചത്. നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ അംഗത്തിന്റെ നോട്ടീസ് ജനുവരി 21ന് പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചര്‍ച്ച ചെയ്യുക. പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ സ്പീക്കര്‍ ഡയസില്‍ നിന്നും താഴെ ഇറങ്ങി മറ്റ് സഭാംഗങ്ങള്‍ക്കൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറായിരിക്കും സഭ നിയന്ത്രിക്കുക. പ്രമേയത്തിന്മേല് ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വിഷയത്തില്‍ വിശദീകരണം നല്കാന് സപീക്കര്‍ക്ക് സമയം നല്‍കും. നേരത്തെ 28 വരെ യാണ് സഭാ ചേരാന്‍ തീരുമാനിച്ചിരക്കുന്നത്. കേരള നിയമസഭാ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കാസ്റ്റിംഗ് വോട്ട് സംബന്ധിച്ച നീക്കത്തില്‍ 1982 ല്‍ എസി ജോസിനെ നീക്കണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. 2004 ല്‍ വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം ചര്‍ച്ച ചെയ്തിരുന്നു. രണ്ട് പ്രമേയങ്ങളും പരാജയമായിരിക്കുന്നു
Kerala
-
ആക്രിക്കടയിലെ ആധാര്‍ കാര്‍ഡുകള്‍ അട്ടിമറിയല്ല; തപാല്‍
തിരുവനന്തപുരം ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. ആധാര്‍ കാര്‍ഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക്
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്